Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറി പൂട്ടി, ദേവസ്വം ബോര്‍ഡ്‌ അംഗം സത്യാഗ്രഹത്തില്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളുടെ മുറി, ബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ.ഗുപ്‌തന്റെ നിര്‍ദേശ പ്രകാരം പൂട്ടി. ഇതിനു പുറമേ അംഗങ്ങളുടെ നെയിംപ്ലേറ്റുകള്‍ എടുത്തുമാറ്റിയിട്ടുമുണ്ട്‌.

ഇതേത്തുടര്‍ന്ന്‌ ബോര്‍ഡംഗം പി.നാരായണന്‍ മുറിക്കു പുറത്ത്‌ സത്യഗ്രഹം ആരംഭിച്ചു. പിന്നീട്‌ മുറി തുറന്നെങ്കിലും നാരായണന്‍ മുറിയ്‌ക്കകത്ത്‌ കയറാന്‍ കൂട്ടാക്കിയില്ല. നെയിം ബോര്‍ഡ്‌ പുനസ്ഥാപിച്ച ശേഷമേ സത്യഗ്രഹം അവസാനിപ്പിക്കൂ എന്നാണ്‌ നാരായണന്റെ നിലപാട്‌.

പ്രസിഡന്റ്‌ ഏകാധിപത്യപരമായാണു പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും നാരായണന്‍ അറിയിച്ചു. ചൊവ്വാഴ്‌ച നടക്കാനിരുന്ന ബോര്‍ഡ്‌ യോഗം മാറ്റി വച്ചതായി പ്രസിഡന്റ്‌ നേരത്തെ അറിയിച്ചിരുന്നു.

ഇതോടെ ബോര്‍ഡ്‌ അംഗങ്ങളും പ്രസിഡന്റും തമ്മിലുളള പ്രശ്‌നം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്‌. ദിവസങ്ങളായി പ്രസിഡന്റ്‌ ഒരു വശത്തും മറ്റ്‌ രണ്ടംഗങ്ങള്‍ മറുവശത്തും നിന്ന്‌ പരസ്‌പരം പോരടിക്കുകയാണ്‌.

നാരായണനും മറ്റൊരു ബോര്‍ഡംഗമായ സുമതിക്കുട്ടിയമ്മയും അനുമതിയില്ലാതെ ബോര്‍ഡിന്റെ കാര്‍ ഉപയോഗിച്ചെന്നാരോപിച്ച്‌ കഴിഞ്ഞ ആഴ്‌ച ഇവരെ ഇറക്കിവിട്ട്‌ കാറുകള്‍ പിടിച്ചെടുക്കുകയും ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ്‌ ചെയ്യുകയും ചെയ്‌തിരുന്നു. പി.നാരായണന്‍ സിപിഐയുടെയും സുമതിക്കുട്ടിയമ്മ ആര്‍എസ്‌പിയുടെയും പ്രതിനിധികളാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+