പി.നാരായണന്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നടത്തിവന്ന സമരം ബോര്‍ഡ് അംഗം പി.നാരായണന്‍ അവസാനിപ്പിച്ചു.
ബോര്‍ഡ് പ്രസിഡന്റ് സി.കെ.ഗുപ്തന്‍ തന്റെ മുറി പൂട്ടുകയും നെയിം ബോര്‍ഡ് എടുത്തു മാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് നാരായണന്‍ ചൊവ്വാഴ്ച രാവിലെ സമരം തുടങ്ങിയത്. പ്രസിഡന്റ് ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും നെയിം ബോര്‍ഡ് പുനസ്ഥാപിക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലായിരുന്നു നാരായണന്‍. തുടര്‍ന്ന് നാരായണനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പാര്‍ട്ടി ഓഫീസിലേക്കു വിളിപ്പിച്ച് കുത്തിയിരിപ്പ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം സമരം നിര്‍ത്തിയത്.
നാരായണനും മറ്റൊരു ബോര്‍ഡംഗമായ സുമതിക്കുട്ടിയമ്മയും അനുമതിയില്ലാതെ ബോര്‍ഡിന്റെ കാര്‍ ഉപയോഗിച്ചെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച ഇവരെ ഇറക്കിവിട്ട് കാറുകള്‍ പിടിച്ചെടുക്കുകയും ഡ്രൈവര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പി.നാരായണന്‍ സിപിഐയുടെയും സുമതിക്കുട്ടിയമ്മ ആര്‍എസ്‌പിയുടെയും പ്രതിനിധികളാണ്.












Click it and Unblock the Notifications