Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണനോട്‌ മടങ്ങാന്‍ വെളിയം

കോട്ടയം: പനിബാധിച്ച്‌ തിങ്കളാഴ്ച ജില്ലയിലെ വിവിധ ആശുപത്രികളില്‍ എത്തിയവര്‍ 8618 പേര്‍. ഞായറാഴ്ച 5133 പേരായിരുന്നു ചികിത്സ തേടിയത്‌. മൂന്നുപേരെ ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളോടെ തിങ്കളാഴ്ച മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റവും കൂടുതല്‍പേര്‍ എത്തിയതു മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയിലാണ്‌ - തിങ്കളാഴ്ച മാത്രം 2740 പേരാണ് ഇവിടെ ചികിത്സ തേടിയെത്തിയത്. നാലുദിവസത്തിനുള്ളില്‍ 9267 പേരാണ്‌ ജില്ലയില്‍ ചികിത്സ തേടിയെത്തിയത്‌.

പത്തനംതിട്ട ജില്ലയില്‍ പനിബാധിച്ചു തിങ്കളാഴ്ച നാലുപേര്‍ മരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ 1008 പേരും എരുമേലി ആശുപത്രിയില്‍ 921 പേരും ചികിത്സതേടി.

മറ്റ്‌ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം ഇപ്രകാരമാണ്‌: പാമ്പാടി താലൂക്ക്‌ ആശുപത്രി - 625, വൈക്കം - 504, കോട്ടയം ജില്ലാ ആശുപത്രി - 351, പാലാ താലൂക്ക്‌ ആശുപത്രി - 312, മുള്ളനാട്‌ - 305, ഇടമറുക്‌ - 267, മുണ്ടന്‍കുന്ന്‌ - 237.

മുണ്ടക്കയം ഗവ. ആശുപത്രിയില്‍ രാത്രി പത്തുമണിക്കുശേഷവും പനിബാധിതരുടെ നിരയാണ്. ഞായറാഴ്ചയും ആശുപത്രി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌.

കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ സ്‌ത്രീകളുടെയും പുരുഷന്‍മാരുടെയും രണ്ടു വാര്‍ഡുകളും പനിബാധിതര്‍ക്കായി ഒഴിപ്പിച്ചു. സ്‌ത്രീകളുടെ വാര്‍ഡിലെ 18 കട്ടിലില്‍ ഇപ്പോള്‍ കിടക്കുന്നത്‌ 55 പേരാണ്. പുരുഷന്‍മാരുടെ വാര്‍ഡിലെ 19 കിടക്കകളിലായി 45 പേരെയും കിടത്തി ചികില്‍സിക്കുന്നു.

ഓരോ കിടക്കയിലും കൊതുകുവല ഇട്ടിട്ടുണ്ടെങ്കിലും രോഗികളുടെ ആധിക്യംമൂലം അതിന്‍റെ പ്രയോജനം ലഭിക്കുന്നില്ല. വൈറല്‍ പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയവയാണ്‌ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്‌. മുണ്ടക്കയം ഗവ. ആശുപത്രിയില്‍ മാത്രം ഒരുദിവസം രണ്ടായിരത്തോളംപേര്‍ എത്തിയിരുന്നു.

പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ, മാലിന്യ സംസ്കരണ കാര്യത്തില്‍ വീഴ്ചവരുത്തിയതിനു കോട്ടയം, ചങ്ങനാശേരി നഗരസഭകള്‍ക്കും കാഞ്ഞിരപ്പള്ളി പഞ്ചായത്തിനുമെതിരെ ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നോട്ടീസ്‌ നല്‍കി. നിരന്തരം നോട്ടീസ്‌ നല്‍കിയിട്ടും നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ്‌ മന്ത്രി പി. കെ. ശ്രീമതിയുടെ നിര്‍ദേശ പ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നിയമനടപടികള്‍ സ്വീകരിക്കുന്നത്‌.

പനിബാധിത പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഒഴിവുള്ള ജീവനക്കാരുടെ തസ്‌തികകളിലേക്ക്‌ ആശുപത്രി മാനേജ്മെണ്റ്റ്‌ കമ്മിറ്റി വഴി താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ മന്ത്രി പി. കെ. ശ്രീമതി കോട്ടയത്തെ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. പനിബാധിച്ചു ചികിത്സതേടിയെത്തുന്നവര്‍ക്ക്‌ ഒരാള്‍ക്കുപോലും പുറത്തേക്കു മരുന്നിനായി കുറിച്ചു നല്‍കരുത്‌.

ആവശ്യമായ എല്ലാ മരുന്നുകളും സ്റ്റോക്കുണ്ട്‌. ഇനിയും വാങ്ങണമെങ്കില്‍ അതിനും ഫണ്ടുണ്ട്‌. മരുന്നിന്‍റെ അഭാവമുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+