കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുറി പൂട്ടി, ദേവസ്വം ബോര്‍ഡ്‌ അംഗം സത്യാഗ്രഹത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വെയിലത്ത്‌ സ്‌കൂള്‍ അസംബ്ലികള്‍ നടത്തുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ അംഗം ജസ്റ്റിസ്‌ വി.പി മോഹന്‍ കുമാര്‍ കേ സെടുത്തു.

കോഴിക്കോട്‌ സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട് മെന്‍റ് ഓഫ്‌ എജ്യുക്കേഷന്‍ മേധാവി ഡോ. നസീമ സമര്‍പ്പിച്ച പാരാതിയിലാണ്‌ കമ്മിഷന്‍ നടപടി. ജൂണ്‍ 16ന്‌ കോഴിക്കോട്ട്‌ നടക്കുന്ന കമ്മിഷന്‍ സിറ്റിംഗില്‍ ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കണമെന്ന്‌ മോഹന്‍കുമാര്‍ ഡിപിഐയ്‌ക്ക്‌ നോട്ടീസ്‌ അയച്ചു.

വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്ക്‌‌ ഈ കേസില്‍ കക്ഷിചേരുകയും 16ന്‌ കാലത്ത്‌ കോഴിക്കോട്‌ സര്‍ക്കാര്‍ അഥിതി മന്ദിരത്തില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരായി അഭിപ്രായമറിയിക്കുകയും ചെയ്യാം.

സ്‌കൂള്‍ അസംബ്ലികള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. അസംബ്ലി നടക്കുമ്പോള്‍ ഒരു മണിക്കൂറോളം കുട്ടികളെ ശക്തമായ വെയിലത്താണ്‌ നിര്‍ത്തുന്നത്‌. ഇതെത്തുടര്‍ന്ന്‌ കുട്ടികളില്‍ ബോധക്ഷയവും മറ്റ്‌ അസ്വസ്ഥതകളും ഉണ്ടാവുകയും ചെയ്യുന്നുണ്ട്‌.

അധ്യാപകര്‍ കുട്ടികളുടെ ഇത്തരം വിഷമതകള്‍ പരിഗണിക്കാറില്ലെന്ന്‌ 15 വര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ നസീമ പരാതിയില്‍ ചൂണ്ടിക്കാണിച്ചു. വെയിലത്ത്‌ അസംബ്ലി ചേരുന്നത്‌ നിര്‍ത്തണമെന്നും മേല്‍ക്കൂരയുള്ള ഹാളില്‍ അസംബ്ലി നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X