അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം
ആലപ്പുഴ: ജില്ലയിലെ അമ്പലപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്നാണിത്. കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അവധി.
സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ തീരപ്രദേങ്ങളില്‍ കടലാക്രമണം രൂക്ഷമാവുകയാണ്. കടലാക്രമണമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരില്‍ 75 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ജില്ലയിലെ കുളത്തൂര്‍ പഞ്ചായത്തിലെ തീരപ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. പൊഴിയൂരിലുണ്ടായ കടലാക്രമണത്തെത്തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications