മുറി പൂട്ടി, ദേവസ്വം ബോര്‍ഡ് അംഗം സത്യാഗ്രഹത്തില്‍
മൂന്നാര്‍: വ്യാജപട്ടയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന മൂന്ന് പേരെ മൂന്നാറില്‍ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മുന്നാര്‍ സ്വദേശികളായ മുരുകന്‍, ഗണേശന്‍, ബാലഗോപാല കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ ഗോപാല കൃഷ്ണന്‍ സിഎംപിയുടെ ഏരിയാ സെക്രട്ടറിയാണ്.
മൂന്നാറില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ഇവര്‍ സ്വന്തമാക്കിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
മുന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിരവധി പേര്‍ക്ക് വ്യാജപട്ടയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ കേസുമായി ബന്ധപ്പെട്ട് വ്യാജപട്ടയ നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. മൂന്നുപേരെയും അടിമാലി കോടതി 14 ദിവസത്തേയ്ക്ക് റിമന്‍റ് ചെയ്തു.
തമിഴ്നാട്ടിലെ ശിവകാശിയില്‍ നിന്നുമാണ് ഇവര്‍ വ്യാജപട്ടയം നിര്‍മ്മിക്കുന്നത് . ഇതില്‍ ജില്ലാകളക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ വ്യാജസീലും പതിപ്പിച്ചിരുന്നു. വ്യാജപട്ടയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ ദൗത്യസംഘം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇപ്പോള്‍ ആറുപേര്‍ക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications