Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണനോട്‌ മടങ്ങാന്‍ വെളിയം

യോര്‍ക്‌ ഷേര്‍: ബ്രിട്ടനിലെ ആരാധകര്‍ക്ക്‌ ഹിന്ദിചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ്‌ മത്സരം കാണാന്‍ അവസരം.

യോര്‍ക്ക്‌ ഷയറില്‍ ജൂണ്‍ ഏഴിന്‌ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി(ഐഐഎഫ്‌ഐ) അവാര്‍ഡ്‌ ദാനച്ചടങ്ങിനോടനുബന്ധിച്ചാണ്‌ ബോളിവുഡ്‌ താരങ്ങളുടെ ക്രിക്കറ്റ്‌ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്‌.

മത്സരത്തില്‍ ബോളിവുഡ്‌ പ്രമുഖതാരങ്ങള്‍തന്നെയാണ്‌ അണിനിരക്കുക. അഭിഷേക്‌ ബച്ചന്‍, സെയ്‌ഫ്‌ അലി ഖാന്‍, ഫര്‍ദീന്‍ ഖാന്‍, സുനില്‍ ഷെട്ടി, റിതേഷ്‌ ദേശ്‌മുഖ്‌, സൊഹെയ്‌ല്‍ ഖാന്‍, ബോബി ഡിയോള്‍, അനില്‍ കപൂര്‍ തുടങ്ങിയവരൊക്കെയാണ്‌ കളിക്കാനിറങ്ങുന്നത്‌. ഇവര്‍ക്കൊപ്പം ക്രിക്കറ്റ്‌ പ്രതിഭകളായ കപില്‍ ദേവ്‌, അജയ്‌ ജഡേജ എന്നിവരും കളിക്കളത്തിലുണ്ടാകും.

ഇംഗ്ലണ്ട്‌ ടീമുമായി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കാനുള്ള സാധ്യതയുമുണ്ടെന്ന്‌ സംഘാടകര്‍ പറയന്നു. മത്സരം കാണാനും കളിക്കാര്‍ക്ക്‌ സൗകര്യമൊരുക്കാനുമായി ശില്‌പഷെട്ടി, പ്രീതി സിന്റ, ഊര്‍മ്മിള തുടങ്ങിയവരും എത്തുന്നുണ്ട്‌. മത്സരത്തില്‍ നിന്നും ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും.

ചില ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ചില പഴയ ചിത്രങ്ങളുടെ പ്രദര്‍ശനവും ചടങ്ങിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. അമിതാബ്‌ ബച്ചനാണ്‌ അവാര്‍ഡ്‌ ദാനചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+