അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ
ദില്ലി: കുട്ടികള്‍ സിനിമ കാണുന്നതിനോട് മാതാപിതാക്കള്‍ക്ക് പൊതുവേ അനിഷ്ടമായിരിക്കും. പഠിക്കുന്ന കുട്ടികളെ സിനിമ വഴിതെറ്റിക്കുമെന്നാണ് മിക്ക രക്ഷിതാക്കളുടെ വിശ്വാസം.
എന്നാല്‍ എന്‍സിഇആര്‍ടിയുടെ അഭിപ്രായം മറിച്ചാണ്. കുട്ടികളെ നേര്‍വഴിക്ക് നയിക്കാനും സിനിമയ്ക്ക് കഴിയുമെന്നും അതിനാല്‍ അവരെ സിനിമ പഠിപ്പിക്കുമെന്നുമാണ് എന്‍സിഇആര്‍ടിയുടെ തീരുമാനം.
ഈ തീരുമാനം എന്‍സിഇആര്‍ടി നടപ്പിലാക്കുക തന്നെ ചെയ്തു. ബോളിവുഡ് സിനിമയില്‍ നിന്നുള്ള ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷം എന്‍സിആര്‍ടി പുതിയ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
എഴുപതുകളില്‍ ബോളീവുഡില്‍ ചരിത്രം കുറിച്ച അമിതാഭ് ബച്ചന്‍റെ ‘ദീവാര്‍’ എന്ന സിനിമയാണ് ആദ്യമായി പാഠപുസ്തകത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ആറാം ക്ലാസ്സിലേ സാമൂഹികശാസ്ത്രം-2 പാഠപുസ്തകത്തിലാണ് അമിതാഭ് ബച്ചന്‍ നായകനായ ദീവാര്‍ സിനിമ സ്ഥാനം പിടിച്ചത്.
കുട്ടികളെ തൊഴിലിന്‍റെ മഹത്വവും ആത്മാഭിമാനവും പഠിപ്പിക്കാന്‍ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്തത്തിലാണ് സിനിമയിലെ ഒരു രംഗം വിശദമായി കൊടുത്തിരിക്കുന്നത്.
വഴിവക്കത്ത് ചെരുപ്പ് തുടച്ച് ജീവിക്കുന്ന പയ്യന്‍റെ മുന്പിലേയ്ക്ക് നാണയം വലിച്ച് എറിയുന്പോള്‍ അവന്‍ അത് എടുക്കുന്നില്ല. ജോലി ചെയ്ത് പണം സന്പാദിക്കാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. സിനിമയിലെ ആ രംഗമാണ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. സിനിയമില്‍ നിന്നുള്ള ചിത്രവും പുസ്തത്തില്‍ ചേര്‍ത്തിട്ടുണ്ട്.
തൊഴിലിന്‍റെ മഹത്വം മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ പാഠ്യപദ്ധതിയില്‍ ഉള്‍പ്പടുത്തിയത് കുട്ടികള്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന് എന്‍സിഇആര്‍ടി വക്താവ് ബി.സി പാട്രോ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിതവിജയം നേടിയവരുടെ കഥകളും ഇത്തവണ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം ക്ലാസ്സിലെ മാജിക് മാക്‌സ് പാഠപുസ്‌തത്തില്‍ ആന്ധ്ര പ്രദേശിലെ ഗ്രാമീണയുവതിയായ പെഡ്‌കി ദേവിയുടെ കഥയാണുളളത്.
വളരെ ചെറുപ്പത്തിലെ പഠനം നിര്‍ത്തി ബാല്യവിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായവളാണ് പെഡ്‌കി ദേവി. സമയഘടനയെ കുറിച്ചുളള കണക്കുപാഠത്തിലാണ് ഈ കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനു പുറമേ ശ്രീ മഹിളാ ഉദ്യോഗിന്റെ ലിജറ്റ് പപ്പടവും, ബീഹാറുകാരിയായ കിരണ്‍ എന്ന് ദരിത്രപെണ്‍കുട്ടിയുടെ വിജയക്കഥയുമെല്ലാം എന്‍സിഇആര്‍ടിയുടെ വിവിധ പാഠപുസ്‌തകങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications