അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ
ഭുവനേശ്വര്‍: മാരത്തോണ്‍ ഓടി റിക്കാര്‍ഡ് സൃഷ്‌ടിച്ച അദ്‌ഭുത ബാലന്‍ ബുദ്ദിയയുടെ മാരത്തോണ്‍ നടത്തം ചൈല്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ തടഞ്ഞു.
അസോസിയേഷന്റെ നിര്‍ദ്ദേശ പ്രകാരം പോലീസാണ് മാരത്തണ്‍ നടത്തം തടഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് ബുദ്ദിയയുടെ കോച്ച് രാജി വച്ചു.
ഭുവനേശ്വറില്‍ നിന്നു കൊല്‍ക്കത്തയിലേക്ക് 500 കിലോമീറ്റര്‍ നടക്കാനായിരുന്നു ബുദ്ദിയയുടെ പരിപാടി. പത്തു ദിവസത്തിനുള്ളിലാണ് നടത്തം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കുട്ടിയെ ചൂഷണം ചെയ്യരുതെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു.
കടുത്ത ചൂടുള്ള കാലാവസ്ഥയില്‍ കുട്ടിക്ക് 10 ദിവസം കൊണ്‌ട് ഇത്രയും ദൂരം നടക്കാന്‍ സാധിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications