Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

പനാജി: ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഗോവയില്‍ ഭരണമുന്നണിയായ കോണ്‍ഗ്രസ്‌ - എന്‍സിപി സഖ്യം കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും രണ്ടു സ്വതന്ത്രരുടെ പിന്തുണയോടെ അധികാരം നിലനിര്‍ത്തുമെന്നുറപ്പായി.

സംസ്ഥാനത്തെ 40 അംഗ നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ്സിന്‌ 16 സീറ്റാണ്‌ കിട്ടിയത്‌. സഖ്യകക്ഷിയായ എന്‍സിപിക്ക്‌ മൂന്നു സീറ്റുണ്ട്‌. കേവല ഭൂരിപക്ഷത്തിനു രണ്ടു സീറ്റ്‌ കുറവ്‌.

മുഖ്യമന്ത്രി പ്രതാപ്‌സിങ്ങ്‌ റാണെയുടെ മകനും സ്വതന്ത്ര എംഎല്‍എയുമായ വിശ്വജിത്‌ റാണെ കോണ്‍ഗ്രസ്സിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്‌. ഒരാളുടെ പിന്തുണ കൂടി കിട്ടിയാല്‍ കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ കേവല ഭൂരിപക്ഷമാവും. നിലവിലുള്ള ഭരണമുന്നണിയിലെ മഹാരാഷ്ട്രവാദി ഗോമന്തക്‌ പാര്‍ട്ടി(എംജിപി)ക്കും രണ്ടു സീറ്റുണ്ട്‌. ഇവര്‍ പുതിയ മുന്നണിയിലുണ്ടാകുമോ എന്നു വ്യക്തമായിട്ടില്ല.

പോറിം മണ്ഡലത്തില്‍ ഒന്‍പതാം വിജയം കുറിച്ച റാണെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണു സൂചന. ഗോവ പ്രദേശ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ രവിനായിക്‌ ആരോഗ്യമന്ത്രി ദയാനന്ദ്‌ നാര്‍വേകര്‍ എന്നിവരാണ്‌ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്‌.

പാര്‍ട്ടി എംഎല്‍എ മിക്കി പച്ചേക്കോയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന്‌ എന്‍സിപി ആവശ്യപ്പെട്ടിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി രാത്രി യോഗം ചേര്‍ന്ന്‌ നേതാവിനെ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട്‌ അഭ്യര്‍ഥിച്ചു.

മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നയിച്ച ബിജെപി 14 സീറ്റിലൊതുങ്ങി. പരീക്കര്‍ പനജി മണ്ഡലത്തില്‍ നിന്ന് ജയിച്ചു.തിരഞ്ഞെടുപ്പിനു മുന്‍പു കോണ്‍ഗ്രസ്‌ വിട്ട മുന്‍ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലിമാവോയുടെ സേവ്‌ ഗോവ ഫ്രണ്ട്‌ രണ്ടു സീറ്റ്‌ നേടി. അലിമാവോയുടെ നവേലിം ഇതിലുള്‍പെടും.

മല്‍സരിച്ച ആറു ഗോവ മുന്‍ മുഖ്യമന്ത്രിമാരില്‍ പരീക്കറും അലിമാവോയും പിസിസി അധ്യക്ഷന്‍ കൂടിയായ രവി നായിക്കും ജയിച്ചു. മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ഉപമുഖ്യമന്ത്രിയുമായ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡോ. വില്‍ളി ഡിസൂസ സാലിഗാവില്‍ തോറ്റത്‌ എന്‍സിപിക്കു തിരിച്ചടിയായി. സ്പീക്കര്‍ ഫ്രാന്‍സിസ്കോ സര്‍ഡീന (കോണ്‍ഗ്രസ്‌), വ്യവസായമന്ത്രി ലൂസിഞ്ഞോ ഫലെയ്‌റോ (കോണ്‍ഗ്രസ്‌) എന്നിവരാണു തോറ്റ മറ്റു മുന്‍ മുഖ്യമന്ത്രിമാര്‍. അലിമാവോയോടാണു ഫലെയ്‌റോ തോറ്റത്‌.

മണിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു സീറ്റും നേടിയ കോണ്‍ഗ്രസിന്‌ 60 അംഗ സഭയില്‍ കേവല ഭൂരിപക്ഷമായി. കോണ്‍ഗ്രസ്‌ - സിപിഐ സഖ്യത്തിലെ പുതിയ കക്ഷിനില: കോണ്‍ഗ്രസ്‌ - 31, സിപിഐ - നാല്‌. ജയിച്ചവരില്‍ മുഖ്യമന്ത്രി ഓക്രാം ഇബോബി സിങ്ങിണ്റ്റെ ഭാര്യ ഓക്രാം ലന്ധോണി ദേവിയുമുള്‍പെടും.

ഉപതിരഞ്ഞെടുപ്പു നടന്ന ഏക ലോക്സഭാ മണ്ഡലമായ ഹിമാചലിലെ ഹമീര്‍പൂരില്‍ ബിജെപിയിലെ മുന്‍ മുഖ്യമന്ത്രി പ്രഫ. പ്രേംകുമാര്‍ ധൂമല്‍ ജയിച്ചു. മറ്റു നാലു സംസ്ഥാനത്തായി ഉപതിരഞ്ഞെടുപ്പു നടന്ന നാലു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണം കോണ്‍ഗ്രസും ഒരെണ്ണം ബിജെപിയും നേടി. ഒരു സ്വതന്ത്രനും ജയിച്ചു.

മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പു വിജയികള്‍: ഉള്ളാല്‍ (കര്‍ണാടക) - മുന്‍ എംഎല്‍എ യു.ടി. ഫരീദിണ്റ്റെ മകന്‍ യു.ടി. ഖാദര്‍ (കോണ്‍ഗ്രസ്‌), ശിവ്പുരി (മധ്യപ്രദേശ്‌) - വീരേന്ദ്ര രഘുവംശി (കോണ്‍ഗ്രസ്‌), മല്‍ഖരോഡ (ഛത്തീസ്ഗഡ്‌) - നിര്‍മല്‍ സിന്‍ഹ (ബിജെപി), ഡാല്‍ട്ടന്‍ഗഞ്ച്‌ (ജാര്‍ഖണ്ഡ്‌) മുന്‍ സ്പീക്കറും ബിഹാര്‍ - ജാര്‍ഖണ്ഡ്‌ മുന്‍മന്ത്രിയുമായ ഇന്ദര്‍സിങ്ങ്‌ നാംധാരി (സ്വതന്ത്രന്‍).ഉള്ളാലില്‍ ബിജെപിയിലെ ചന്ദ്രശേഖര്‍ ഉച്ചിലിനെയാണു ഖാദര്‍ തോല്‍പ്പിച്ചത്‌. ജനതാദളി(എസ്‌)ലെ അബൂബക്കര്‍ നടയ്ക്കലിനും സിപിഎമ്മിലെ ബാലകൃഷ്ണ ഷെട്ടിക്കും കെട്ടിവച്ച തുക നഷ്ടമായി.

കക്ഷിനില

വോട്ടെടുപ്പു നടന്നത്‌- 40

ലീഡ്‌ അറിവായത്‌- 40

കോണ്‍ഗ്രസ്‌ - 16

എന്‍സിപി - 3

ബി.ജെ.പി -14

എംജിപി - 2

സ്വതന്ത്രര്‍ - 2

സേവ്‌ ഗോവ ഫ്രണ്ട്‌ - 2

യുണൈറ്റഡ്‌ ഗോവന്‍സ്‌ - 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+