കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം

  • By Staff
Google Oneindia Malayalam News

ഭുവനേശ്വര്‍: കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഒറീസയില്‍ മനുഷ്യന്‍ കൊന്നത്‌ 90 ആനകളെ. ആനകളും ഒട്ടും മോശമല്ല. അവ പകരം വീട്ടിയത് 328 മനുഷ്യ ജീവനുകള്‍ എടുത്താണ്.

ആനകളും മനുഷ്യരും തമ്മില്‍ ഒറീസയില്‍ തെരുവുയുദ്ധം തന്നെ നടക്കുന്നതായാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. 2004-05ല്‍ മാത്രം ഒറീസയില്‍ 64 മനുഷ്യരെ ആനകള്‍ വകവരുത്തിയിട്ടുണ്ട്. 2001-02ല്‍ 59 പേരാണ്‌ ആനകളുടെ പകയ്ക്ക്‌ ഇരയായത്‌.

മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ ആണ്‌ നിയമസഭയെ ഞെട്ടിക്കുന്ന ഈ കണക്കുകള്‍ രേഖാമൂലം അറിയിച്ചത്‌. ആനകളെ വകവരുത്തിയവര്‍ക്ക്‌ എതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.

90 ആനകളെ വകവരുത്തിയതിന്‌ 171 പേര്‍ക്ക്‌ എതിരെയാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. 2002-03ല്‍ മനുഷ്യവേട്ടയില്‍ കൊല്ലപ്പെട്ടത്‌ 19 ഗജവീരന്മാരാണ്‌.

ആനകളുടെ കോപത്തിന്‌ ഇരയായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ 1,75,44,500 രൂപയാണ്‌ നഷ്ടപരിഹാരമായി സര്‍ക്കാര്‍ ഏഴുവര്‍ഷത്തിനുള്ളില്‍ നല്‍കിയിട്ടുള്ളത്‌. ഈ സാന്പത്തിക വര്‍ഷത്തില്‍ ഇതുവരെ 69.37ലക്ഷം രൂപയാണ്‌ നഷ്ടപരിഹാരമായി നല്‍കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X