അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലബോറട്ടറിയിലെ ചീഫ് എക്‌സാമിനര്‍ ആര്‍. ഗീതയ്‌ക്കും അനലിസ്റ്റ് കെ. ചിത്രയ്‌ക്കും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.
തിങ്കളാഴ്‌ച ഇരുവര്‍ക്കും തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ബുധനാഴ്‌ച സിജെഎം കോടതിയിലെത്തി ഇരുവരും ജാമ്യമെടുത്തത്.
ജഡ്‌ജി സോമന്റെ മുന്‍പാകെയാണ് ഇവര്‍ ഹാജരായത്. കേസ് 27 ന് വീണ്ടും. പരിഗണിക്കും. റിപ്പോര്‍ട്ട് തിരുത്തിയതിനെത്തുടര്‍ന്ന് കേസില്‍ പ്രതികളാക്കി ഇവര്‍ക്കെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു.












Click it and Unblock the Notifications