Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ ഔഗേന്‍ മാര്‍ ദിവന്നാസിയോസ്‌(55) കാറപകടത്തില്‍ മരിച്ചു. കോട്ടയം-കുമളി റോഡില്‍ വാഴൂര്‍ പതിനെട്ടാം മൈലില്‍ വെച്ചായിരുന്നു അപകടം.

അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാനില്‍ എതിരെ വന്ന സ്വകാര്യ ബസ്‌ ഇടിച്ചു കയറുകയായിരുന്നു. സ്വകാര്യ ബസിന്റെ ടയര്‍ ഊരി തെറിച്ച്‌ നിയന്ത്രണം വിട്ടാണ്‌ സ്‌കോര്‍പ്പിയോ വാനില്‍ ഇടിച്ചത്‌.

ഭൗതിക ശരീരം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയി. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ പകലോമറ്റം താഴമണ്‍ മാവേലില്‍ പേരങ്ങാട്ട്‌ മത്തായി കുര്യന്‍റെയും സാറാമ്മയുടെയും പുത്രനായി ജനനം.

1976ല്‍ പരിശുദ്ധ ബാവായുടെ നോമിനിയായാണ്‌ കോട്ടയം പഴയ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി ചേരുന്നത്‌. നാലുവര്‍ഷങ്ങള്‍ക്കു ശേഷം പഴയ സെമിനാരിയില്‍ നിന്ന്‌ ബെസ്റ്റ്‌ ഔട്ട്‌ ഗോയിങ്ങ്‌ സ്റ്റുഡണ്റ്റ്‌ എന്ന ബഹുമതിയുമായി പുറത്തിറങ്ങി.

വിനോയി കുര്യന്‍ എന്ന വിദ്യാര്‍ഥി അങ്ങനെ ഫാ. സഖറിയാ പേരങ്ങാട്ട്‌ എന്ന വൈദികനായി. റാന്നി സെന്‍റ് തോമസ്‌ കോളജില്‍നിന്ന്‌ ബിഎസ്‌സിയും അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന്‌ എംഎയും പാസായിട്ടുണ്ട്‌. സ്കൂളിലും സെമിനാരിയിലും പഠിക്കുന്ന കാലത്തു തന്നെ പ്രസംഗമല്‍സരങ്ങളിലും മറ്റും മിടുക്കനായിരുന്ന അദ്ദേഹം വൈദികനെന്ന നിലയിലും വളരെപ്പെട്ടെന്നു തിളങ്ങി.

റമ്പാന്‍ സ്ഥാനം സ്വീകരിച്ചപ്പോള്‍ മാത്യൂസ്‌ പ്രഥമന്‍ ബാവാ തന്നെയാണ്‌ ഔഗേന്‍ എന്ന പേരും നല്‍കിയത്‌. ധ്യാനഗുരു, മികച്ച പ്രഭാഷകന്‍, ദാര്‍ശനികനായ ഭരണാധികാരി, കഴിവുറ്റ സംഘാടകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച റമ്പാച്ചന്‍ വള്ളിക്കാട്ട്‌ ദയറായുടെ മാനേജരായി സേവനനുഷ്ഠിച്ചിട്ടുണ്ട്‌.

പൗരോഹിത്യ ജീവിതത്തിന്‍റെ ഇരുപത്തഞ്ചാം വര്‍ഷത്തിലേക്കു കടന്നപ്പോഴാണ്‌ ഔഗേന്‍ റമ്പാന്‌ ബിഷപ്പ്‌ സ്ഥാനം ലഭിച്ചത്‌. 2005 മാര്‍ച്ചില്‍ പരുമലയില്‍ ബിഷപ്പായി അഭിഷിക്‌തനായി. കാലം ചെയ്‌ത മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായി ഔഗേന്‍ മാര്‍ ദിവന്നാസിയോസ്‌ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+