അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ
തിരുവനന്തപുരം:മൂന്നാറിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സിപിഐയുടെ പരാതികള്‍ പരിശോധിക്കാന്‍ ഇടതുമുന്നണി ഉപസമിതിയ്ക്ക് രൂപം നല്കി. ബുധനാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത് .
മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തിലാണ് ഉപസമിതി. സിപിഐ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി കെ.ഇ. ഇസ്മായില്‍, കെ. കൃഷ്ണന് കുട്ടി, പി.ജെ. ജോസഫ്, കെ. പങ്കജാക്ഷന് എന്നിവരാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങള്‍.
മൂന്നാറിലെ തങ്ങളുടെ പാര്‍ട്ടി ഓഫീസിന്റെ മുന്‍ഭാഗം ഇടിച്ചുനിരത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു സിപിഐയുടെ പരാതി. സിപിഐ ഓഫീസ് കെട്ടിടത്തിന്റെ ഭാഗം പൊളിച്ചതിനെ യോഗത്തില്‍ പങ്കെടുത്ത സിപിഐ സ്റ്റേറ്റ് സെക്രട്ടറി വെളിയം ഭാര്ഗവന് രൂക്ഷമായി വിമര്‍ശിച്ചു.
എന്നാല്‍ ചട്ടപ്രകാരമാണ് മൂന്നാറില്‍ നടപടികള്‍ സ്വീകരിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വിശദീകരിച്ചു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ ഇടതുമുന്നണി തീരുമാനിച്ചു.
പരാതികള്‍ മുന്നണി പരിശോധിക്കും. ഒഴിപ്പിക്കല്‍ ശക്തമായി വ്യാപിപ്പിക്കാനും തീരുമാനിച്ചു.