അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ
തിരുവനന്തപുരം: സൈലന്റ് വാലിയെ ബഫര്‍സോണായി മന്ത്രിസഭ അംഗീകരിച്ചു. സൈലന്റ് വാലി പ്രദേശം സംരക്ഷിത മേഖലയായി നിലനിര്‍ത്തുന്നതിനാണ് പ്രത്യേക ബഫര്‍സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
148 ഹെക്ടര്‍ ഭൂമി മൂന്നുമേഖലകളാക്കി തിരിച്ചാണ് ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തുക. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.
ബഫര്‍സോണിനായി 25 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പുതിയതായി രണ്ട് ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങളിലെ ക്രീമിലയര്‍ നിശ്ചയിക്കുന്നതിന് രൂപീകൃതമായ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്‍റെ ടേംസ് ഓഫ് റഫറന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കടല്‍ക്ഷോഭ മേഖലകളില്‍ സൗജന്യ റേഷന്‍ അനുവദിക്കും. വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച് സമുദായ സംഘടനകളുടെ യോഗം ജൂണ്‍ 13 ചേരാനും ജൂണ്‍ 12 ശുചീകരണദിനമായി ആചരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഭാവിയെ പ്രിയങ്കരമായി കാണുന്നവര്‍ക്ക് ഇന്ന് സുദിനമാണെന്നു വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. സൈലന്റ് വാലിയെ ബഫര്‍സോണിയായി മന്ത്രിസഭ അംഗീകരിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. പാത്രക്കടവ് പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയാല്‍ മന്ത്രിസഭ അപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ബഫര്‍സോണിനായി 25 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പുതിയതായി രണ്ട് ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.












Click it and Unblock the Notifications