Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം

മസ്‌കറ്റ്‌: ബുധനാഴ്ച പുലര്‍ച്ചെ ഒമാന്‍ തീരത്ത്‌ ഗോണു ചുഴലിക്കാറ്റ്‌ വീശിയടിച്ചു. റാഫല്‍ ഹത്ത്‌, റാഫല്‍ മദ്രിസ്‌ എന്നിവിടങ്ങളിലാണ്‌ ചുഴലിക്കാറ്റ്‌ വീശിയത്‌. വൈദ്യുതി, വാര്‍ത്താ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. ഇവിടങ്ങളില്‍ നിന്ന്‌ ആളുകളെ മാറ്റിവരികയാണ്‌. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗതയിലാണ്‌ ചുഴലിക്കാറ്റ്‌ വീശുന്നത്‌. ചുഴലിക്കാറ്റിനെത്തുടര്‍ന്ന്‌ കടലാക്രമണം ശക്തമായിട്ടുണ്ട്‌. പല സ്ഥലങ്ങളിലും കടല്‍ കയറി.

നാശനഷ്‌ ടങ്ങളുടെ കണക്കെടുത്തുവരികയാണ്‌ ഒമാനിലെ മറ്റു ചിലയിടങ്ങളില്‍ കനത്ത മഴയും കാറ്റുമുണ്ടായി. പല സ്ഥലങ്ങളിലും കടല്‍ കയറി. ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

ശനിയാഴ്ച വരെ എല്ലാ സര്‍ക്കാര്‍ ഒഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ മലയാളികളാണ്‌ ഒമാനില്‍ ഭീതിയോടെ കഴിയുന്നത്‌.

അതേസമയം മസ്‌കറ്റിലെ ചിലയിടങ്ങളില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ്‌ വീശാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+