കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: ദേശീയ ഗ്രാമീണ ആരോഗ്യപരിപാടി നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് കേന്ദ്രസര്‍ക്കാര്‍.

പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ വിലയിരുത്തല്‍. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി നടപ്പാക്കുന്നത് അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്.

പദ്ധതി നന്നായി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍, ശരാശരി പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനങ്ങള്‍, പരിപാടി നടപ്പാക്കുന്നതില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി അവതരിപ്പിച്ചത്. ആരോഗ്യരംഗത്ത് സര്‍ക്കാരിന്‍റെ ഇടപെടല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഗ്രാമീണ ആരോഗ്യപരിപാടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്.

ആന്ധ്ര പ്രദേശ്, അസാം, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ്, ഒറീസ, രാജസ്ഥാന്‍, സിക്കിം, തമിഴ്നാട്, തൃപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. അരുണാച്ചല്‍ പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ഹിമാച്ചല്‍ പ്രദേശ്, മേഘാലയ, മിസോറം, പഞ്ചാബ്, ഉത്തരാഞ്ചല്‍ എന്നിവ ശരാശരി പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. എന്നാല്‍ ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, കേരളം, മഹാരാഷ്ട്ര, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഉത്തര്‍ പ്രദേശ് എന്നിവയാണ് പദ്ധതി നടപ്പാക്കുന്നതില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമീണ മേഖലയില്‍ ആരോഗ്യസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള വിഭവ സമാഹരണം പരിപാടി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമാണ്. ജില്ലാ ആരോഗ്യപദ്ധതികളുടെ വികേന്ദ്രീകരണം ദേശീയ ഗ്രാമീണ പരിപാടി അവസാനിക്കുന്ന 2012ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ആരോഗ്യരംഗത്ത് പരിപാടികള്‍ക്ക് വേണ്ടത്ര ശ്രദ്ധ സംസ്ഥാനങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X