Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു

ബാംഗ്ലൂര്‍ അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഐടി രംഗത്ത്‌ അഞ്ച്‌ ലക്ഷം പ്രൊഫഷണലുകളെ ആവശ്യമായി വരുമെന്ന്‌ നാസ്‌ കോം(നാഷണല്‍അസോസിയേഷന്‍ ഓഫ്‌ സോഫ്‌റ്റ്‌ വേര്‍ ആന്റ്‌ സര്‍വ്വീസ്‌ കമ്പനീസ്‌) പ്രസിഡന്റ്‌ കിരണ്‍ കാര്‍നിക്‌.

നിലവില്‍ മൂന്നു ലക്ഷം പ്രൊഫഷണലുകളാണ്‌ ഈ രംഗത്ത്‌ ജോലിചെയ്യുന്നത്‌. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്‌ ഈരംഗത്തുണ്ടാകാന്‍ പോകുന്നത്‌. അതുകൊണ്ട്‌ തന്നെ ഇപ്പോഴുള്ളതിലും ഇരട്ടി ജോലിക്കാരെ ഈ രംഗത്തേയ്‌ക്ക്‌ ആവശ്യമായിവരും- കാര്‍നിക്‌ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ഐടി ഫിനിഷിംഗ്‌ സ്‌കൂള്‍ മൈസൂരില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒട്ടേറെയാളുകള്‍ എന്‍ജിനീയറിംഗ്‌ ബുരുദവുമായി പുറത്തിറങ്ങുന്നുണ്ട്‌. എന്നാല്‍ ഇവരില്‍ പലരും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയോ വിദേശങ്ങളില്‍ ജോലിക്കോ ഉപരിപഠനത്തിനോ പോവുകയും ചെയ്യുന്നു. ഇതാണ്‌ ഇന്ത്യയില്‍ സോഫ്‌റ്റ്‌ വേര്‍ പ്രൊഫഷണലുകളുടെ എണ്ണം കുറയ്‌ക്കുന്നത്‌.

ബിരുദവുമായി പുറത്തിറങ്ങുന്നവരില്‍ത്തന്നെ സോഫ്‌റ്റ്‌ വേര്‍ രംഗത്തിനാവശ്യമായ തൊഴില്‍ വൈദഗ്‌ധ്യമുള്ളവര്‍ വളരെ കുറവാണ്‌. മിക്കവര്‍ക്കും ആശയവിനിമയം, ഭാഷ, സംഘം ചേര്‍ന്നുള്ള തൊഴില്‍ എന്നിവയില്‍ തിളങ്ങാന്‍ കഴിയുന്നില്ല.

ഈ കുറവുകള്‍ പരിഹരിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറ്റേണ്ടതുണ്ട്‌. ഇതിനായി പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ ആരംഭിക്കുകയും നൂതന പഠന രീതികള്‍ കൊണ്ടുവരുകയും ചെയ്യണം- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+