അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു
തിരുവനന്തപുരം: കേരള തീരത്ത് അടുത്ത 48 മണിക്കൂറിനുളളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ബേപ്പൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
തെക്ക്-പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും നല്ല മഴ ലഭിച്ചു. ആലപ്പുഴയിലാണ് എറ്റവും അധികം മഴ കിട്ടിയത് - 8 സെമി; തൊടുപുഴയില്‍ 6 സെമി; ചെങ്ങന്നൂരില്‍ 4 സെമി എന്നിങ്ങനെ മഴ കിട്ടി. ലക്ഷദ്വീപിലും വ്യാപകമായി മഴ പെയ്‌തു.
കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ മഴ ക്രമേണ വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. എറ്റവും ഉയര്‍ന്ന താപനിലയായ 35 ഡിഗ്രി പുനലൂരും എറ്റവും കുറഞ്ഞ താപനിലയായ 23 ഡിഗ്രി കണ്ണൂരും ആലപ്പുഴയിലും രേഖപ്പെടുത്തി.












Click it and Unblock the Notifications