Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു

കൊച്ചി : ഏറണാകുളം ജില്ലയില്‍ ചിക്കുന്‍ ഗുനിയ രോഗലക്ഷണങ്ങളുമായി 33 പേരെക്കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ എട്ടു പേര്‍ക്ക്‌ ചിക്കുന്‍ ഗുനിയ പിടിപെട്ടതായി സ്ഥിരീകരിച്ചു.

നേരത്തെ പരിശോധനക്കായി അയച്ച 28 സാമ്പിളുകളുടെ ഫലം വന്നപ്പോഴാണ്‌ ഇക്കാര്യം വ്യക്‌തമായതെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി.കെ. രമണി പറഞ്ഞു. 1,988 പനികേസുകളും ചിക്കുന്‍ ഗുനിയയെന്ന്‌ സംശയിക്കുന്ന 33 കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

33 പേരില്‍ 18 പേര്‍ കുട്ടമ്പുഴയില്‍ നിന്നുള്ളവരാണ്‌. ഇതോടെ രോഗബാധിതരുടെ എണ്ണം 245 ആയി. കുട്ടമ്പുഴ പഞ്ചായത്തില്‍ നിന്നുമാത്രം 192 പേരില്‍ ചിക്കുന്‍ ഗുനിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കുട്ടമ്പുഴയ്‌ക്ക്‌ പുറമേ കോട്ടപ്പടി-നാല്‌ ,കീരമ്പാറ-മൂന്ന്‌, മുളന്തുരുത്തി-രണ്‌ട്‌, തിരുവാങ്കുളം, ഉദയംപേരൂര്‍, ആമ്പല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്‌ട്‌. ചിക്കുന്‍ ഗുനിയയ്‌ക്കൊപ്പം പകര്‍ച്ച പനിയും ജില്ലയില്‍ പടരുകയാണ്‌.

മഞ്ഞപ്പിത്തവും ടൈഫോയ്‌ഡും ചിക്കന്‍പോക്‌സും ബാധിച്ച്‌ ഏഴോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്‌ട്‌. മഞ്ഞപ്പിത്തം ബാധിച്ച്‌ അഞ്ചുപേരും ചിക്കന്‍പോക്‌സും ടൈഫോയ്‌ഡും പിടിപ്പെട്ട്‌ ഓരോ ആള്‍ വീതവും ചികിത്സയിലുണ്‌ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+