അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു
കോട്ടയം: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‍റെ പേരില്‍ അധികൃതര്‍ അന്യായം കാണിക്കുന്നുവെന്നാരോപിച്ച് കോട്ടയം നഗരത്തിലെ വ്യാപാരികള്‍ നടത്തുന്ന പണിമുടക്ക് രാവിലെ ആറുമുതല്‍ ആരംഭിച്ചു.
കോട്ടയം മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. പണിമുടക്ക് വൈകീട്ട് ആറുവരെ നീളും
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ നിയമാനുസൃതം നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ അധികൃതര്‍ ഇടിച്ചുനിരത്തുന്നു എന്നാണ് വ്യാപാരികളുടെ പരാതി.
ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ ഇടിച്ചുതകര്‍ക്കുകയാണെന്ന് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് യോഗം ആരോപിച്ചു.
ഇതിനെതിരായ സമരപരിപാടികളുടെ ആദ്യഘട്ടമായാണ് പണിമുടക്ക് നടത്തുന്നത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തിര നടപടി എടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ തടയുന്നതടക്കമുള്ള സമര പരിപാടികളിലേക്ക് നീങ്ങാനും യോഗം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications