അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു
കോഴിക്കോട്: ജില്ലയില്‍ രണ്ട് പേര്‍ക്ക് ചിക്കുന്‍ ഗുനിയ സ്ഥിരീകരിച്ചു. കോടഞ്ചേരിയിലെ ചെമ്പുകടവിലാണ് രണ്ടുപേര്‍ക്ക് ചിക്കുന്‍ ഗുനിയ ബാധിച്ചതായി കണ്ടെത്തിയത്.
ചിക്കുന്‍ ഗുനിയ രോഗലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയ 60 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറല്‍ പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ചിക്കുന്‍ ഗുനിയ കണ്ടെത്തിയ കോടഞ്ചേരി പ്രദേശം ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാഴാഴ്‌ച സന്ദര്‍ശിക്കും.
അതിനിടെ എറണാകുളം ജില്ലയിലെ ഏഴ് പേര്‍ക്കും ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും ചിക്കുന്‍ ഗുനിയ ഉണ്ടെന്ന് സ്ഥിരീകരിച്ചു. വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ നാലുപേര്‍ക്ക് ഡെങ്കിപ്പനിയുണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു.
കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി പനിബാധിച്ച് ബുധനാഴ്ച ഓരോ ആള്‍ മരിച്ചു. ഇതോടെ ഈ മേഖലയില്‍ മരണം 28 ആയി. എന്നാല്‍, ചിക്കുന്‍ഗുനിയാബാധിച്ച് മരണമുണ്ടായതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications