അഭയകേസ് മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു
മസ്‌കറ്റ്: ഒമാനിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും കെട്ടിടം തകര്‍ന്ന് രണ്ടു മലയാളികള്‍ മരിച്ചു . പ്രകാശ്, ഷിബു എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
വാദി അദായിയിലാണ് ഷിബു മരിച്ചത്. ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് കമ്പനി ജീവനക്കാരനാണ്. ഈ കമ്പനിയിലെ എട്ടു പേരാണ് ഒഴുക്കില്‍പെട്ടത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്ത്യന്‍ എന്‍ജിനിയറിങ്ങ് കമ്പനിയിലെ 30 തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണാണ് അപകടം. ഷാജി, എറണാകുളം സ്വദേശികളായ ബിനു, മുഹമ്മദാലി, ഗുരുവായൂര്‍ സ്വദേശി ഉദയന്‍ എന്നിവരാണ് കാണാതായ മറ്റു മലയാളികള്‍.
അതിനിടെ വ്യാഴാഴ്‌ച രാവിലെയോടെ ഒമാനിലെ ഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്‌ട്. എന്നാല്‍ ഗതാഗതം ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല












Click it and Unblock the Notifications