അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
പനാജി: ഗോവ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ദിഗംബര്‍ കാമത്ത് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രണ്ട് വര്‍ഷം മുന്പ് മാത്രമാണ് കാമത്ത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 19 സീറ്റാണുള്ളത്. സഖ്യം രണ്ട് സ്വതന്ത്രരുടെയും രണ്ടംഗങ്ങളുള്ള ഒരു പ്രാദേശിക പാര്‍ട്ടിയുടെയും പിന്തുണ നേടിയിട്ടുണ്ട്.
നിലവിലുള്ള മുഖ്യമന്ത്രി പ്രതാപ് സിങ്ങ് റാണെയുടെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രവി നായിക്കിന്റെയും പിന്നിലായി എംഎല്‍എമാര്‍ ഗ്രൂപ്പു തിരിഞ്ഞു നിന്നപ്പോല്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥി എന്ന നിലയിലാണ് കാമത്തിന്റെ പേര് ഉയര്‍ന്നു വന്നത്.
സംസ്ഥാന കോണ്‍ഗ്രസ് എ.ഐ.സി.സി പ്രതിനിധികളായ സുശീല്‍കുമാര്‍ ഷിന്‍ഡെ, ആര്‍.കെ.ധവാന്‍, മാര്‍ഗരറ്റ് ആല്‍വ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന നിയമസഭാകക്ഷി യോഗത്തിലായിരുന്നു തീരുമാനം.രാത്രി വളരെ വൈകിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായത്.
അമ്പത്തിനാലുകാരനായ കാമത്ത്, വ്യവസായി എന്ന നിലയിലാണ് പ്രധാനമായും അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ രവി നായിക്കും അംഗമായിരിക്കും. രവി നായിക്കിനെ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തു.












Click it and Unblock the Notifications