അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴായിരത്തോളം പേര്‍ക്ക് ചിക്കുന്‍ഗുനിയ ബാധിച്ചതായി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പി.കെ.ശ്രീമതി. സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നതായും റിപ്പോര്‍ട്ട് ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
ദേശീയ ഗ്രാമീണ്‍ ആരോഗ്യ പദ്ധതിയില്‍ കേരളം പുറകിലായത് പദ്ധതി തുടങ്ങാന്‍ വൈകിയതു കൊണ്‌ടാണ്. പകര്‍ച്ചപ്പനി ചര്‍ച്ച ചെയ്യാന്‍ വേണ്‌ടി സന്നദ്ധ സംഘടനകളുടെ യോഗം ഈ മാസം 11 നടക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളില്‍ 94890 പേര്‍ പനി ബാധിച്ചു വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ എത്തിയതിന്റെ കണക്ക് ഇതില്‍ ഉള്‍പ്പെടില്ല.
വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 19923 പേര്‍ക്കാണ് പനി ബാധിച്ചത്. കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളില്‍ ഏറ്റവും കൂടുതല്‍ പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയത് കോട്ടയത്താണ്.


Click it and Unblock the Notifications