Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം

തൊടുപുഴ: മൂന്നാര്‍ ടൗണ്‍ മേഖലയില്‍ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനുളള ദൗത്യസംഘത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ജനകീയ സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത മൂന്നാര്‍ ഹര്‍ത്താല്‍ പൂര്‍ണം.

വെളളിയാഴ്‌ച മുതല്‍ മൂന്ന്‌ ദിവസത്തേക്കാണ്‌ ഹര്‍ത്താല്‍. സ്‌പെഷ്യല്‍ ഓഫീസര്‍ സുരേഷ്‌ കുമാറിന്റെ ഓഫീസിലേയ്‌ക്ക്‌ ശനിയാഴ്‌ച മാര്‍ച്ച്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്‌.

മൂന്നാറിലെ ഓട്ടോ-ടാക്‌സി വാഹന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌.

ദേശീയപാത-49 വഴിയും മൂന്നാര്‍-മറയൂര്‍-ഉടുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതവഴിയുമുളള വാഹന സര്‍വീസ്‌ തടസപ്പെട്ടിട്ടില്ല. ഈ മേഖലയില്‍ നിന്ന വരുന്ന വാഹനങ്ങള്‍ മാത്രം കടന്നുപോകാന്‍ അനുവദിക്കുന്നുണ്ടെന്ന്‌ ജനകീയ സംരക്ഷണസമിതി കണ്‍വീനര്‍ ജപകുമാര്‍ സൈമണ്‍ പറഞ്ഞു.

മൂന്നാറിലെ ലോഡ്‌ജുകളില്‍ വെളളി മുതല്‍ മൂന്ന്‌ ദിവസത്തേയ്‌ക്ക്‌ വിനോദസഞ്ചാരികള്‍ക്ക്‌ താമസസൗകര്യം നല്‍കുമെന്നും സമിതി അറിയിച്ചു. മൂന്നാറില്‍ ഹര്‍ത്താല്‍ ആചരിച്ച വ്യാപാരികള്‍ പഴയ മൂന്നാറില്‍ രാവിലെ പ്രകടനം നടത്തി.

മൂന്നാറിലെ പ്രതിഷേധം മറ്റിടങ്ങളിലേയ്‌ക്കും വ്യാപിപ്പിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ഇതു പ്രകാരം ശനിയാഴ്‌ച അടിമാലി മേഖലയിലേയ്‌ക്കും ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചതായി ജനകീയ സംരക്ഷണ സമിതി കണ്‍വീനര്‍ അറിയിച്ചു.

അടിമാലി, രാജാക്കാട്‌, രാജകുമാരി, മറയൂര്‍, സൂര്യനെല്ലി, ദേവികുളം, കുഞ്ചിത്തണ്ണി, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടച്ചിടും. തൊഴിലാളി സംഘടനകളുടെ പിന്തുണ നേടാനുളള ശ്രമവും ആരംഭിച്ചിട്ടുണ്ട്‌. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അടിയന്തര ജില്ലാ കൗണ്‍സില്‍ ശനിയാഴ്‌ച മൂന്നാറില്‍ ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+