അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
കൊച്ചി: സംസ്ഥാനത്ത് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ഇതുവരെ നിര്‍ബന്ധമാക്കാത്തതിനെതിരെ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. ഉത്തരവ് വന്നിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു, ജസ്റ്റിസ് കെ.ടി ശങ്കരന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റെ നിര്‍ദേശം
ഇത് സംബന്ധിച്ച 2003ലെ ഹൈക്കോടതി ഫുള്‍ ബഞ്ചിന്‍റെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് പരാതിപ്പെട്ട് കളമശ്ശേരി സ്വദേശി ജോര്‍ജ് ജോണ്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ കേസിലാണ് നടപടി. മോട്ടോര്‍ വാഹന നിയമത്തിലെ 169ാം വകുപ്പ് ഇരുചക്ര വാഹനക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെന്നും ജൂണ്‍ ഒന്ന് മുതല്‍ തമിഴ്നാട്ടില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അലക്ഷ്യക്കേസ്.












Click it and Unblock the Notifications