കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം

  • By Staff
Google Oneindia Malayalam News

കോട്ടയം: പുതിയ അധ്യയനവര്‍ഷത്തിലും എയ്‌ഡ്‌സ്‌ ബാധിതരായ ആറ്‌ വദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ വിദ്യാലയത്തിന്റെ വാതിലുകളള്‍ അടഞ്ഞുതന്നെ.

കോട്ടയം മാര്‍ ദിയോന്നിസ്യൂസ്‌ ലോവര്‍ പ്രൈമറി സ്‌കൂളാണ്‌ എച്ച്‌ഐവി ബാധിതരായ ആറ്‌ കുട്ടികള്‍ക്ക്‌ പഠനം നിഷേധിച്ചത്‌. അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളവരാണ്‌ കുട്ടികള്‍.

2006 ഡിസംബറിലാണ്‌ കുട്ടികളെ സ്‌കൂളില്‍ കയറ്റരുതെന്നാവശ്യപ്പെട്ട്‌ മറ്റു കുട്ടികളുടെ രക്ഷിതാക്കള്‍ മുന്നോട്ടുവന്നത്‌. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഇവര്‍ക്ക്‌ ഇതേ സ്‌കൂളില്‍ത്തന്നെ പ്രവേശനം സാധ്യമാക്കുമെന്ന്‌ അന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ പുതിയ അധ്യയന വര്‍ഷത്തിലും സ്‌കൂള്‍ അധികൃതരും മറ്റു രക്ഷിതാക്കളും ചേര്‍ന്ന്‌ കുട്ടികള്‍ക്ക്‌ പഠനം നിഷേധിക്കുകയാണുണ്ടായത്‌. ഇപ്പോള്‍ ഇവിടെയുള്ള ആശാ കിരണ്‍ അനാഥാലയത്തിലാണ്‌ കുട്ടികള്‍ കഴിയുന്നത്‌.

സ്‌കൂളിലെ പ്രധാനാധ്യാപിക കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ പരീക്ഷാഫലം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടില്ല. അന്വേഷിച്ചപ്പോള്‍ തുടര്‍ന്നു പഠിക്കാന്‍ കുട്ടികള്‍ യോഗ്യത നേടിയിട്ടുണ്ടെന്നും എന്നാല്‍ മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ എതിര്‍പ്പുള്ളിടത്തോളം ആറു കുട്ടികളെയും അവിടെ പഠിപ്പിക്കാന്‍ കഴിയില്ലെന്നുമാണ്‌ അധ്യാപിക അറിയിച്ചത്‌- ആശാകിരണിന്റെ മേധാവിയായ ഫാദര്‍ ടി.സി യോഹന്നാന്‍ പറഞ്ഞു.

സ്‌കൂളധികൃതരെ ഈ തീരുമാനത്തില്‍ നിന്നുമാറ്റാനായി സംസ്ഥാനസര്‍ക്കാറില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ഇപ്പോള്‍ ഇവര്‍ ആശാകിരണില്‍ വെച്ചുതന്നെ പുതിയ പാഠങ്ങള്‍ പഠിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X