കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ പ്രശ്‌നത്തില്‍ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെതിരെ തുറന്ന പോരിനിറങ്ങുന്നതായി റിപ്പോര്‍ട്ട്‌. റവന്യു, വനം വകുപ്പുകളുടെ അധികാരമെന്തെന്നും അതെങ്ങനെ വിനിയോഗിക്കണമെന്നും കാണിച്ചുത്തരാമെന്ന്‌ മുഖ്യമന്ത്രിയോട്‌ സിപിഐ മന്ത്രിമാരായ സി. ദിവാകരന്‍, ബിനോയ്‌ വിശ്വം, കെ.പി രാജേന്ദ്രന്‍ എന്നിവര്‍ പറഞ്ഞതായാണ്‌ വിവരം.

മൂന്നാര്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ പരസ്യമായി തളളിക്കളഞ്ഞുകൊണ്ടുളള നടപടികളാണ്‌ വനം, റവന്യു വകുപ്പുകള്‍ തുടങ്ങിയിട്ടുളളത്‌. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണിത്.

ഇതിനിടെ മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന പ്രത്യേക ദൗത്യസംഘത്തോട് ഇതു വരെയുളള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജൂണ്‍ 12ന് ചേരുന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. മൂന്നാറില്‍ ദൗത്യസംഘം തലവന്‍ സുരേഷ് കുമാര്‍ തുടരെ വാര്‍ത്താസമ്മേളനം നടത്തുന്നതും ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതും ശരിയല്ലെന്ന് സിപിഐ മന്ത്രിമാര്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X