Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം

മൂന്നാര്‍: ജനകീയ സംരക്ഷണ സമിതി മൂന്നാറില്‍ ആഹ്വാനം ചെയ്‌ത മൂന്നുദിവസത്തെ ഹര്‍ത്താല്‍ തുടങ്ങി.

പുഴകളുടെ 150അടി ദൂരപരിധിയിലുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യസംഘത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍.

ഇതേവരെ ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച്‌ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്‌. കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്നു. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ്‌ നിരത്തിലുള്ളത്‌.

മൂന്നാര്‍ ടൗണിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത്‌ തടയുമെന്ന്‌ ജനകീയ സംരക്ഷണ സമിതി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്‌. ബദല്‍സംവിധാനം ഒരുക്കിയ ഷേഷം മാത്രമേ മൂന്നാര്‍ ടൗണിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ പാടുള്ളുവെന്നം ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സമരക്കാര്‍ വ്യാഴാഴ്‌ച ദൗത്യസംഘത്തിലെ പ്രത്യേക ഉദ്യോഗസ്ഥന്‍ സുരേഷ്‌ കുമാറിന്റെ ക്യാംപ്‌ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു. പൊലീസ്‌ മാര്‍ച്ച്‌ തടഞ്ഞതിനെത്തുടര്‍ന്ന്‌ സമരക്കാര്‍ ഒരു മണിക്കൂറോളം റോഡില്‍ കുത്തിയിരിപ്പു നടത്തി.

കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്‌ പകരം ദൗത്യസംഘം ഇവിടെ താമസിച്ചുവരുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ സമിതി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+