അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
മസ്‌കറ്റ്: ഒമാനിലെ കടുത്ത പേമാരിയില്‍ നീന്തി രക്ഷപ്പെട്ട 200ഓളം മലയാളികള്‍ ആഹാരവും വസ്‌ത്രവുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നതായി റിപ്പോര്‍ട്ട്.
ഗോബ്ദ എന്ന സ്ഥലത്തെ സുല്‍ത്താന്‍ ഗുബ്‌സ് സ്റ്റേഡിയത്തിലാണ് ഇത്രയേറെ മലയാളികള്‍ രക്ഷതേടിയെത്തിയത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആലപ്പുഴ കട്ടച്ചിറ സ്വദേശിയായ ദിലീപ് നാട്ടിലുളളവരെ ഫോണില്‍ വിളിച്ചറിയിച്ചതാണിത്.
ഒഐജിസി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഒമാന്‍ ഭരണകൂടമോ ഇന്ത്യന്‍ എംബസിയോ തങ്ങളുടെ രക്ഷയ്‌ക്കെത്തിയിട്ടില്ലെന്നാണ് ദിലീപ് നാട്ടിലുളളവരെ അറിയിച്ചത്.
വിവരങ്ങള്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications