അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
കേംബ്രിഡ്ജ് : ഒടുവില്‍ ബില്‍ ഗേറ്റ്സ് ഒരു ബിരുദധാരിയായി, മുപ്പതു വര്‍ഷത്തിനു ശേഷം. മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്റെ പദവിയിലേയ്ക്ക് ബില്‍ഗേറ്റ്സ് വളര്‍ന്നത് ഹാവാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും പಠനം ഇടയ്ക്കു നിര്‍ത്തിയാണ്.
1977ലെ ഹാവാര്‍ഡ് കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന ബില്‍ ഗേറ്റ്സിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍വകലാശാല ഓണററി നിയമബിരുദം നല്‍കിയത്. ബില്‍ ബിരുദം ഏറ്റുവാങ്ങുന്നതിന് സാക്ഷിയാകാന്‍ അദ്ദേഹത്തിന്റെ പിതാവും ഒപ്പമുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തനും സന്പന്നനുമായ തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥി ബിരുദപಠനം പൂര്‍ത്തിയാക്കാന്‍ ഇനിയൊരിക്കലും സര്‍വകലാശാലയിലേയ്ക്ക് തിരികെ വരില്ലെന്നറിയാമെന്ന് സര്‍കലാശാലാ മേധാവി സ്റ്റീഫന്‍ ഹൈമാന്‍ പറഞ്ഞു. അതിനാല്‍ അദ്ദേഹത്തിന് ഓണററി ബിരുദം നല്‍കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു.
തന്റെ ബയോഡാറ്റയില്‍ കോളെജ് ബിരുദം എന്ന യോഗ്യത കൂടി അധികം ചേര്‍ക്കാനായതില്‍ സന്തോഷമുണ്ടെന്ന് ബില്‍ ഗേറ്റ്സ് ബിരുദം ഏറ്റുവാങ്ങി പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ ദൈനംദിന ഭരണച്ചുമതലയില്‍ നിന്നും 2008ല്‍ വിരമിക്കാനിരിക്കുകയാണ് ബില്‍ ഗേറ്റ്സ്. ഹാവാര്‍ഡ് കോളെജില്‍ നിന്നും ഇടയ്ക്കു വച്ച് പಠനം നിര്‍ത്തിയാണ് ബില്‍ഗേറ്റ്സ് ബാല്യകാല സുഹൃത്തായിരുന്ന പോള്‍ അല്ലനുമായി ചേര്‍ന്ന് 1975ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്.
1986ല്‍ കന്പനി ആദ്യമായി പൊതുവിപണിയില്‍ ഓഹരിവില്‍ക്കുകയും തൊട്ടടുത്ത വര്‍ഷം ബില്‍ ഗേറ്റ്സ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സന്പന്നന്‍ എന്ന പദവി സ്വന്തമാക്കുകയും ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് താന്‍ മൈക്രോസോഫ്റ്റിന്റെ ദൈനംദിന ഭരണച്ചുമതല ഉപേക്ഷിക്കുന്നതെന്ന് ബില്‍ ഗേറ്റ്സ് പറയുന്നു.












Click it and Unblock the Notifications