Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം

ലണ്ടന്‍: ബ്രിട്ടീഷ് ജനത ടെലിവിഷനിലേയ്ക്കു് കണ്ണും നട്ടിരുന്ന് ആകാംഷാപൂര്‍വ്വം ശ്രദ്ധിച്ച ദൃശ്യം ഏതാവും? വിവാദമായ കായിക സംഭവങ്ങളോ, രാഷ്ട്രീയ സംഭവവികാസങ്ങളോ ഒന്നുമല്ല ബ്രീട്ടിഷുക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. മറിച്ച് ഷാരണ്‍ സ്റ്റോണ്‍ എന്ന ഹോളീവുഡ്‌ സുന്ദരിയുടെ ചലനങ്ങളാണ് ബ്രിട്ടനിലെ ടെലിവിഷന്‍ ഉപോയക്താക്കള്‍ സൂക്ഷമമായി നിരീക്ഷിച്ചത്.

ടെലിവിഷന്‍ പരിപാടികള്‍ക്കിടെ പ്രേക്ഷകര്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ വേണ്ടിനിശ്ചലമാക്കി ഓരോ ഫ്രെയിമും സൂക്ഷ്മമായി കാണുന്ന ദൃശ്യം ഏതാണെന്ന് ബ്രിട്ടീഷ് ടിവി നടത്തിയ പഠനത്തിലാണ് ഷാരണ്‍ സ്റ്റോണ്‍ മുന്നിലെത്തിയത്. ‘ബേസിക്‌ ഇന്‍സ്റ്റിന്‍റ്’ എന്ന വിഖ്യാത ചിത്രത്തില്‍ നഗ്നമായ കാലുകള്‍ ചലിപ്പിച്ച്‌ കാമാതുരമായ നോട്ടത്തോടെ ഇരയെ പ്രകോപിപ്പിക്കുന്ന ഷാരണ്‍ സ്റ്റോണിന്‍റെ ദൃശ്യമാണ്‌ ബ്രട്ടീഷ്‌ ജനത നിശ്ചലമാക്കി കണ്ട്‌ ആസ്വദിച്ചത്‌.

ബ്രിട്ടീഷ്‌ ടിവിയുടെ പ്രേക്ഷകര്‍ക്ക്‌ വേണ്ടി ഒരു വെബ്സൈറ്റ് നടത്തിയ വോട്ടെടുപ്പിലൂടെയാണ്‌ ഷാരണ്‍ സ്റ്റോണിന്‍റെ ജനപ്രീതി വീണ്ടും വെളിപ്പെട്ടത്‌. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ അഞ്ചിലൊന്നും ഷാരണ്‍ സ്റ്റോണ്‍ നേടി.

വെസ്റ്റ്‌ ജര്‍മ്മനിയെ തകര്‍ത്ത്‌ ഇംഗ്ലണ്ട്‌ കിരീടം നേടിയ 1966ലെ ഫിഫ ലോകകപ്പ്‌ ഫൈനലില്‍ സര്‍ ജെഫ്‌ ഹര്‍സ്റ്റ്‌ നേടിയ വിവാദ ഗോളിന്‍റെ ദൃശ്യങ്ങളാണ്‌ രണ്ടാം സ്ഥാനത്ത്‌ വന്നത്‌. ഫിഫ മത്സരത്തില്‍ ഫുട്ബോള്‍ മാന്ത്രികന്‍ നേടിയ കുപ്രസിദ്ധമായ ‘ദൈവത്തിന്‍റെ ഗോളും’ ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നു.

വിഖ്യാതമായ ഗോള്‍ഡന്‍ ഗ്ലോബ്‌, എമ്മി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഷാരണ്‍ സ്റ്റോണ്‍ മികച്ച നടിക്കുള്ള ഓസ്കര്‍ പുരസ്കാരത്തിനും നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.അഭിനേത്രി, ഫാഷന്‍ മോഡല്‍, നിര്‍മ്മതാവ്‌ എന്നീ നിലകളില്‍ പ്രശസ്തിയില്‍ എത്തുന്നതിന്‌ മുമ്പ്‌ ഹോളീവുഡില്‍ ഷാരണ്‍ സ്റ്റോണ്‍ ശ്രദ്ധിക്കപ്പെടുന്നത്‌ 1992ല്‍ പുറത്തിറങ്ങിയ ‘ബേസിക്‌ ഇന്‍സ്റ്റിന്‍റി’‘ടെയാണ്‌.

ക്രൂരയും കാമാതുരയും കൊലപാതകിയുമായ കാതറീന്‍ ട്രാമല്‍ എന്ന കഥാപാത്രത്തെയാണ്‌ ഷാരണ്‍ സ്റ്റോണ്‍ സിനിമയില്‍ അവതരിപ്പിച്ചത്‌.അക്കാലത്ത്‌ അതി പ്രശസ്തരായ ജൂലിയ റോബര്‍ട്ട്‌സ് അടക്കം പതിമൂന്ന്‌ പ്രമുഖ നടിമാര്‍ തിരസ്കരിച്ച വേഷമാണ്‌ ഒടുവില്‍ ഷാരണ്‍ സ്റ്റോണിനെ തേടി എത്തിയത്‌.

ചിത്രത്തില്‍ കാതറീനെ പൊലീസ്‌ ചോദ്യം ചെയ്യുന്ന രംഗത്താണ്‌ കുപ്രസിദ്ധമായ ഈ രംഗമുളളത്. ചോദ്യം ചെയ്യുന്ന പൊലീസുകാരന്‍റെ ശ്രദ്ധ തിരിക്കാനായി അവള്‍ കാലുകള്‍ പരസ്പരം അകറ്റിയും പിണച്ചും താന്‍ അടിവസ്ത്രം ധരിച്ചിട്ടില്ല എന്ന്‌ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.

ഈ സീന്‍ സിനിമയില്‍ കണ്ട്‌ ഷാരണ്‍ സ്റ്റോണ്‍ പോലും ഞെട്ടിപ്പോയത്രേ, തന്നെ കബളിപ്പിച്ചുകൊണ്ടാണ്‌ ഈ രംഗം ചിത്രീകരിച്ചത്‌ എന്ന്‌ ആരോപിച്ച്‌ സംവിധായകന്‍ പോള്‍ വെര്‍ഹോവനെതിരെ നിയമപരമായി നീങ്ങുകയും ചെയ്തു. എന്നാല്‍ ഈ ദൃശ്യത്തിലൂടെയാണ്‌ സിനിമ ലോക പ്രശസ്തമായതെന്ന്‌ ഷാരോണ്‍ സ്റ്റോണ്‍ പിന്നീട്‌ സമ്മതിച്ചിരുന്നു.

ചിത്രം റിലീസായ വര്‍ഷം പീപ്പിള്‍ മാഗസീന്‍ ഷാരണ്‍ സ്റ്റോണിനെ ലോകത്തെ 50 സുന്ദരികളില്‍ ഒരാളായി തെരഞ്ഞെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+