എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍
ദില്ലി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം മനീന്ദര്‍ സിങ്ങ് (41) ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈക്കുഴയിലെ ഞരമ്പുമുറിച്ചു ഗുരുതരാവസ്ഥയിലായ മനീന്ദറിനെ കിഴക്കന്‍ ദില്ലിയിലെ ശാന്തി മുകുണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇദ്ദേഹത്തെ രാത്രി തന്നെ അടിയന്തര ഓപ്പറേഷനു വിധേയനാക്കി. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനു മനീന്ദറിന്‍റെ വീട്ടില്‍ നിന്ന് ഫോണ്‍കോള്‍ ലഭിച്ചതനുസരിച്ചെത്തിയ പോലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. കഴിഞ്ഞ 22നു ലഹരി മരുന്ന് ഉപയോഗിച്ചതിന് മനീന്ദറിനെ സ്വവസതിയില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
താന്‍ കുറേ നാളുകളായി ലഹരിമരുന്നുകള്‍ ഉപയോഗിച്ചുവരികയാണെന്നു രാജ്യം കണ്ട മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്ന മനീന്ദര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. രണ്ടാഴ്ചയായി ജാമ്യത്തില്‍ കഴിയുകയായിരുന്നു.
ഇടങ്കയ്യന്‍ സ്‌പിന്നറായിരുന്ന മനീന്ദര്‍ സിങ്ങ് 35 ടെസ്റ്റുകളിലും 51 ഏകദിനങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications