എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍
ദില്ലി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏഴ് ലോക മഹാദ്ഭുതങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പട്ടികയുടെ അവസാന പത്തെണ്ണത്തില്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ഇന്ത്യയുടെ പ്രണയസ്മാരകമായ താജ്‌മഹലും ഇടംകണ്ടെത്തി.
എന്നാല്‍ ഏഴ് ലോകാദ്ഭുതങ്ങളുടെ കൂട്ടത്തിലാവാന്‍ ഇന്ത്യക്കാര്‍ താജിനുവേണ്ടി കൂടുതല്‍ വോട്ടുചെയ്യണമെന്ന് ഇന്ത്യന്‍ യുണൈറ്റ്‌സ് ഫോര്‍ ദ താജ് ചെയര്‍മാന്‍ ഭരത് കപാഡിയ പറഞ്ഞു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദ ന്യൂ 7 വണ്ടേഴ്‌സ് സൊസൈറ്റി ജൂലായ് ഏഴിനാണ് പുതിയ നൂറ്റാണ്ടിലെ ലോകമഹാദ്ഭുതങ്ങള്‍ പ്രഖ്യാപിക്കുക. ചൈനയിലെ വന്‍മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്, മെക്സിക്കോയിലെ മായന്‍ ക്ഷേത്രനഗരം, ബ്രസീലിലെ ക്രൈസ്റ്റ് റെഡീമര്‍ തുടങ്ങിയവയ്ക്കാണ് മഹാദ്ഭുതപട്ടികയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച താജ്‌മഹലിനുവേണ്ടി വോട്ടുരേഖപ്പെടുത്താന്‍ എന്ന വെബ്‌സൈറ്റ് ആണ് സന്ദര്‍ശിക്കേണ്ടത്.












Click it and Unblock the Notifications