എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍
ക്വാലാലംപൂര്‍: സസ്യാഹാരിയായ ബ്രാഹ്മണന് കോഴിയിറച്ചി വിളമ്പിയ വിമാനകമ്പനിയോട് രണ്ട് ലക്ഷം രൂപ നല്‍കാന്‍ മലേഷ്യന്‍ കോടതി ഉത്തരവിട്ടു.
നാലു വര്‍ഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു കംപ്യൂട്ടര്‍ കമ്പനിയിലെ കാര്‍ഗോ ഏജന്റായ അരവിന്ദ് ശര്‍മ്മയ്‌ക്കാണ് മലേഷ്യന്‍എയര്‍വേഴ്‌സിലെ യാത്രയ്‌ക്കിടെ സസ്യാഹാരത്തിന് പകരം മാംസാഹാരം വിളമ്പിയത്.
ബാംഗ്ലൂരില്‍ നിന്ന് ക്വാലാലംപൂരിലേയ്‌ക്കുളള യാത്രയിലാണ് ഇന്ത്യക്കാരാനായ അരവിന്ദിന് ഭക്ഷണത്തിന് ചിക്കന്‍ പകോഡ ലഭിച്ചത്
സസ്യാഹാരം ആവശ്യപ്പെട്ടുവെങ്കിലും വിളമ്പിയത് മാംസാഹാരമാണെന്ന് കാണിച്ച് ശര്‍മ്മ ഫയല്‍ ചെയ്‌ത കേസിലാണ് വിധി വന്നത്.
ശര്‍മ്മയുടെ വികാരങ്ങളെ വ്രണപ്പെട്ടുത്തിയതിനും അദ്ദേഹം അനുഭവിക്കേണ്ടി വന്ന മാനസികസംഘര്‍ഷം, ഞെട്ടല്‍, അപമാനം തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങള്‍ കണക്കിലെടുത്താണ് വിധിയെന്ന് മജിസ്‌ട്രേറ്റ് എം. രാജലിംഗം അറിയിച്ചു.












Click it and Unblock the Notifications