കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്‌: ജാതിയും ജാതകങ്ങളുമില്ലാത്ത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിവൈഎഫ്‌ഐ പദ്ധതി തയ്യാറാക്കുന്നു.

ജാതിയും ജാതകച്ചേര്‍ച്ചയും നോക്കാത്ത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ജില്ലകള്‍ തോറും സമൂഹ വിവാഹങ്ങള്‍ നടത്താനുമാണ്‌ തീരുമാനം. ഡിവൈഎഫ്‌ഐയില്‍ പുതിയതായി രൂപീകരിച്ച യൂത്ത്‌ ബ്രിഗേഡാണ്‌ ജാതി-ജാതക രഹിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നത്‌.

സ്‌ത്രീധനം നല്‍കുന്നവര്‍ക്കെതിരെയും ആഡംബര വിവാഹങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വ്യാപകമായി പ്രചാരണപരിപാടികള്‍ നടത്താനും ഡിവൈഎഫ്‌ഐ തീരുമാനമെടുത്തിട്ടുണ്ട്‌. പരിപാടിയുടെ ആദ്യപടിയായി മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കും. വിവാഹങ്ങളില്‍ ആര്‍ഭാഢങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ പ്രായോഗിക മാതൃക കാട്ടും.

സന്നദ്ധസംഘടനയെന്ന നിലക്കാണ്‌ യൂത്ത്‌ ബ്രിഗേഡ്‌ രൂപീകരിച്ചത്‌. പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍ എന്നിവയുണ്ടാകുന്ന ഘട്ടങ്ങളില്‍ അടിയന്തര സഹായം നല്‍കുന്നതിനായി പ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റ്‌ പൂര്‍ത്തിയായി. ഇതിന്റെ ജില്ലാ തല പരിശീലനം പുരോഗമിച്ചുവരുകയാണ്‌.

ഒരു ബ്ലോക്കില്‍ നൂറുപേര്‍ എന്ന നിലയിലാണ്‌ റിക്രൂട്ട്‌ ചെയ്യുന്നത്‌. അടിയന്തര ഘട്ടങ്ങളില്‍ രക്ഷകരാകുന്നതിനൊപ്പം പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള പരിശീലനവും ബ്രിഗേഡ്‌ അംഗങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട്‌. ബ്ലോക്ക്‌ തലത്തിലുള്ള പരിശീലനം ജൂലൈ 15ന്‌ പൂര്‍ത്തിയാകും.

രക്തദാന സംഘം രൂപീകരിക്കുക, യുവജന-ജനകീയ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കുക, പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നീ മേഖലകളില്‍ വേണ്ട സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പരമ്പരാഗത ഊര്‍ജ്ജ സംരക്ഷണം, നദീജല സംരക്ഷണം, വായനാശീലം വളര്‍ത്തല്‍ എന്നിവയുള്‍പ്പെടെ അഞ്ച്‌ മുഖ്യ ചുമതലകളാണ്‌ യൂത്ത്‌ ബ്രിഗേഡിന്‌ നല്‍കിയിട്ടുള്ളത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X