എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍
തിരുവനന്തപുരം: പുതിയ ഗുണ്ടാവിരുദ്ധ നിയമം അനുസരിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടി അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം ഫെബ്രുവരിയില്‍ നിലവില്‍വരേണ്ട ഗുണ്ടാവിരുദ്ധ നിയമം പോലീസ് നടപടിയെടുക്കാത്തതുകൊണ്ടാണ് വൈകിയത്.
കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന രീതി തുടങ്ങുതിന്‍റെ ഭാഗമായി എല്ലാ ജില്ലാ പോലീസ് മേധാവികളും കുറ്റകരമായ നടപടികളില്‍ ഏര്‍പ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു.
കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടികള്‍ വിവേചനപൂര്‍വ്വം പ്രയോഗിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. 15 നുള്ളില്‍ പട്ടിക തയ്യാറാക്കും- മന്ത്രി അറിയിച്ചു
തൃശൂരില്‍ 400ഉം എറണാകുളത്ത് 20ഉം പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്. മറ്റ് ജില്ലകളിലെ ലിസ്റ്റ് തയ്യാറാക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications