എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍
തിരുവനന്തപുരം: സിപിഐ ഓഫീസ് പൊളിച്ച നടപടിപരിശോധി ക്കാനായി എല്‍ഡിഎഫ് ഉപസമിതി 12നു മൂന്നാര്‍ സന്ദര്‍ശിക്കും.
വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി 11ന് തിരുവനന്തപുരത്തുനിന്നും തിരിക്കും. 12ന് ഒറ്റദിവസത്തെ തെളിവെടുപ്പാണു നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ അതേ ദിവസം തലസ്ഥാനത്തു ഹാജരായി വിശദീകരണം നല്‍കാന്‍ ദൗത്യസംഘത്തോടു നിര്‍ദേശിച്ചതായി റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍ ദില്ലിയില്‍ അറിയിച്ചിട്ടുണ്ട്. ഉപസമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരില്‍ നിന്നു പരാതികള്‍ സ്വീകരിക്കും. രാഷ്ട്രീയസമിതി ആയതിനാല്‍ ഉദ്യോഗസ്ഥരെ വിസ്‌തരിക്കാനുള്ള അധികാരം ഉണ്ടാവില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണു ദൗത്യസംഘാംഗങ്ങളോടു തലസ്ഥാനത്തെത്താന്‍ ആവശ്യപ്പെട്ടത് എന്ന് സൂചനയുണ്ട്.
അടുത്ത എല്‍ഡിഎഫ് യോഗം ജൂണ്‍ 30നാണ്. അതിനു മുന്‍പു റിപ്പോര്‍ട്ട് തയാറാക്കാനാണു തീരുമാനം. രാഷ്ട്രീയസ്വഭാവമുള്ള ഒരു സമിതിക്കു സര്‍ക്കാര്‍ രേഖകളും മറ്റും പരിശോധിച്ചു തീരുമാനമെടുക്കാനും അഭിപ്രായം രേഖപ്പെടുത്താനും കഴിയുമോ എന്ന സന്ദേഹം നിലനില്‍ക്കുന്നുണ്ട്.
സിപിഐയുടെ പരാതി തീര്‍ക്കാനായി സമിതിയെ വച്ചശേഷവും മന്ത്രിസഭാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ അടുക്കല്‍ പരാതിയുമായി പോയതിന്റെ നീരസം മുന്നണി വൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുമുണ്ട്. ദൗത്യസംഘത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും 12ന് ഇവിടെ നടക്കുന്ന യോഗത്തിലുണ്ടാകുക.
വനം- റവന്യു വകുപ്പുകള്‍ കയ്യാളുന്ന സിപിഐക്കു സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്‌തി പരസ്യമാണ്. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉപസമിതി അംഗങ്ങളുമാണ്. അതുകൊണ്ടുതന്നെ തുടര്‍നടപടികള്‍ സംബന്ധിച്ചു യോഗത്തില്‍ ഉരുത്തിരിയുന്ന ധാരണ എന്താകുമെന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.
സംഘത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനാണ് ഉപസമിതിക്കു മുന്‍പാകെ എത്തിച്ചേരാനുള്ള നിര്‍ദേശം ദൗത്യസംഘത്തിനു നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications