കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ടാറ്റയ്ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ നടപടി ഫലത്തില്‍ സഹായകമാകുന്നത് ടാറ്റയ്ക്ക്.

മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി ഒറ്റയ്ക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് മുഖ്യമന്ത്രിയും നിയമവകുപ്പും അറിയാതെ ടാറ്റയ്ക്ക് വനം മന്ത്രി ബിനോയ് വിശ്വം നോട്ടീസ് നല്‍കുമെന്ന് വീന്പടിച്ചത്.

3113 ഏക്കറാണ് ടാറ്റ കയ്യേറിയതെന്നും ഇതു് ഒഴിയണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തങ്ങളുടെ കൈവശം അധികം ഉണ്ടെന്ന് ടാറ്റ തന്നെ സമ്മതിക്കുന്ന ഭൂമിയുടെ വിസ്തൃതിയാണ് ഇത്. ഇത് സംസ്ഥാന സര്‍ക്കാരും അംഗീകരിക്കുന്നതിന് തുല്യമാണ് വനംവകുപ്പിന്റെ എടുത്തു ചാട്ടം മൂലം ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയിലുളള പിടിപ്പുകേട് മറച്ചുവെയ്ക്കാമെന്നും ഈ നടപടിയിലൂടെ ബിനോയ് വിശ്വം ആഗ്രഹിക്കുന്നുണ്ട്.

അരലക്ഷത്തോളം ഏക്കര്‍ ഭൂമി ടാറ്റ അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉന്നയിച്ചതും ഈ ആരോപണമാണ്.

രണ്ടു നിയമസഭാ കമ്മിറ്റികളും ഈ ആരോപണം ശരിവച്ചിട്ടുണ്ട്. ഈ രണ്ടു കമ്മിറ്റികളിലും സിപിഐ എംഎല്‍എമാര്‍ അംഗങ്ങളുമായിരുന്നു.

അതിനിടെ ടാറ്റയുടെ കൈവശമുളളത് വെറും 3113 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി മാത്രമാണെന്ന് വനംവകുപ്പ് അംഗീകരിച്ചാല്‍ ടാറ്റായ്ക്ക് അത് പിടിവളളിയാകും. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഉപഗ്രഹ സര്‍വെ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ടാറ്റയുടെ ചങ്കിടിച്ചിരുന്നു. ഇതിനെതിരെ അവര്‍ കോടതിയില്‍ പോയെങ്കിലും വിജയിക്കാനായില്ല.

പ്രസ്തുത ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് പുറത്തുവരാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെയാണ് ബിനോയ് വിശ്വം ധൃതി പിടിച്ച് ടാറ്റായ്ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. അപ്രതീക്ഷിതമായി സര്‍ക്കാരില്‍ നിന്നും കിട്ടിയ ഈ പിടിവളളി ടാറ്റ കോടതിയില്‍ ഉപയോഗിക്കുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ടാറ്റയുടെ മേല്‍ പിടിവീഴുമെന്നുറപ്പായപ്പോഴാണ് പൊളിച്ചിട്ട പാര്‍ട്ടി റിസോര്‍ട്ടിന്റെ ഇടനാഴിയുടെ പേരില്‍ സിപിഐ അഞ്ചാംപത്തികളുടെ വേഷമണിഞ്ഞ് രംഗത്തെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X