Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍

ഇടുക്കി: ജനകീയ സംരക്ഷണ സമിതി മൂന്നാറില്‍ ആഹ്വാനം ചെയ്ത മൂന്നു ദിവസത്തെ ഹര്‍ത്താല്‍ തുടരുന്നു.

ദൗത്യസംഘ തലവന്‍ കെ സുരേഷ്‌ കുമാറിന്റെ ഓഫീസിലേക്ക്‌ വ്യാപാരികളും സിപിഎം-സിപിഐ പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു.

സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഇവിടെ വന്‍ പോലീസ്‌ സംഘത്തെ വിന്യസിച്ചിട്ടുണ്ട്‌. എസ്‌. രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ്‌ മാര്‍ച്ച്‌ നടത്തുന്നത്‌.

സിപിഎം, സിപിഐ, കോണ്‍ഗ്രസ്‌ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്‌. നേരത്തെ മൂന്നാറില്‍ ദൗത്യസംഘം ക്യാന്പ് ചെയ്യുന്ന ഗസ്റ്റ്‌ ഹൗസ്‌ റോഡ്‌ പോലീസ്‌ സീല്‍ ചെയ്തു.

മൂന്നാര്‍ ടൗണ്‍ മേഖലയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ദൗത്യസംഘത്തിന്റെ നടപടിയിലും നദീതീരത്തുനിന്നും 150 അടിയ്ക്കുള്ളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കുന്നതിലും പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍. ഞായറാഴ്ച വൈകുന്നേരം വരെയാണ്‌ ഹര്‍ത്താല്‍ ആചരിക്കുന്നത്‌.

മൂന്ന്‌ ദിവസത്തെ സമരത്തിന്‌ ശേഷവും പൊളിക്കല്‍ നടപടി തുടര്‍ന്നാല്‍ അനിശ്ചിത കാലത്തേക്ക്‌ കട അടച്ചിടാനാണ്‌ വ്യാപാരികളുടെ തീരുമാനം. സിപിഐ(എം) പിന്തുണയുള്ള വ്യാപാരി സമിതിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

ഹര്‍ത്താലിന്‍റെ ഒന്നാം ദിവസമായ വെള്ളിയാഴ്ച കടകന്പോളങ്ങള്‍ അടഞ്ഞികിടന്നെങ്കിലും സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും പ്രവര്‍ത്തിച്ചിരന്നു. ഹോട്ടലുകളെല്ലാം അടഞ്ഞുകിടന്നത് ഇവിടെയെത്തിയ വിനോദസഞ്ചാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+