എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍
ഇടുക്കി: മൂന്നാറില്‍ ജനീകിയ സംരക്ഷണ സമതി ആഹ്വാനം ചെയ്‌ത മൂന്നു ദിവസത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു.
വെള്ളിയാഴ്‌ചയാണ് ഹര്‍ത്താല്‍ തുടങ്ങിയത്. സമരക്കാര്‍ ശനിയാഴ്‌ച പ്രത്യേക ദൗത്യ സംഘത്തിന്റെ ഓഫീസിലേയ്‌ക്ക് മാര്‍ച്ച് നടത്തുകയും പൊലീസ് മാര്‍ച്ച് തടയുകയും ചെയ്‌തിരുന്നു.
മൂന്നാര്‍ ടൗണിലെ കെട്ടിടങ്ങള്‍ പൊളിച്ചുകളയാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജനകീയ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ബദല്‍ സംവിധാനം ഒരുക്കിയശേഷം മാത്രമേ മൂന്നാര്‍ ടൗണിലെ കെട്ടിടങ്ങള്‍ പൊളിച്ചുകളയാന്‍ പാടുള്ളുവെന്ന് സമിതി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ശനിയാഴ്‌ച ദൗത്യസംഘത്തെ എതിര്‍ത്തും അനുകൂലിച്ചും മൂന്നാറില്‍ പ്രകടനങ്ങള്‍ നടന്നു. സിപിഎം, സിപിഐ തുടങ്ങി മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും വ്യാപാരി സംഘടനകളും ദൗത്യ സംഘത്തിനെതിരെ നടത്തിയ പ്രകടനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ഇതിനിടെ ബിജെപി ദൗത്യസംഘത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രകടനം നടത്തി. പുഴക്കരയില്‍ നിര്‍മ്മിച്ചിട്ടുള്ള വെസ്റ്റ് വുഡ്, നിഷ ഹോളിഡെ ഇന്‍, ടീ ഗാഡന്‍ എന്നീ റിസോട്ടുകളും മുമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊടി സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications