Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍

കൊച്ചി: ഒമാനില്‍ നിന്ന് ചുഴലിക്കാറ്റിനു ശേഷമുള്ള ആദ്യത്തെ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാവിലെ 8.15-ഓടു കൂടിയാണ്‌ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്‌. രണ്ട്‌ മണിക്കൂറ്‍ വൈകിയാണ്‌ വിമാനം എത്തിയത്‌.

74 പേര്‍ പുരുഷന്‍മാരും, 44 പേര്‍ സ്ത്രീകളും, 37 പേര്‍ കുട്ടികളുമടക്കം 155 യാത്രക്കാരാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. ഇവരെ സ്വീകരിക്കാനായി ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു.

ശനിയാഴ്ച തന്നെ ഒമാന്‍ എയര്‍വേഴ്സിന്‍റെ ഈ വിമാനം ഒമാനിലേക്കു തിരിച്ചുപോകും. എന്നാല്‍ സാങ്കേതികകാരണങ്ങളാല്‍ കുറച്ചുവൈകി മാത്രമെ വിമാനം പുറപ്പെടുകയുള്ളൂവെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

ഇതേസമയം കേരളത്തില്‍ നിന്ന് ഒമാനിലെയ്ക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഐസി 1925 വിമാനം രാവിലെ 8.15ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ടു. അവിടെ നിന്നു പ്രാദേശിക സമയം 11.05നു പുറപ്പെടുന്ന ഐസി 1926 വിമാനം വൈകിട്ടു 3.45നു കോഴിക്കോട്ടെത്തും.

എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍ എന്നിവ മസ്കറ്റിലേയ്ക്ക് സര്‍വീസ് ശനിയാഴ്ച പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മസ്കറ്റില്‍ കുടുങ്ങിയ യാത്രക്കാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ശനിയാഴ്ച കരിപ്പൂരില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും.

കോഴിക്കോട്‌ വിമാനത്താവളത്തില്‍നിന്നു മസ്കറ്റിലേക്കുള്ള ഇന്ത്യന്‍ എയര്‍വേഴ്സിന്‍റെ വിമാനം (ഐസി 925) വെളളിയാഴ്ച രാത്രി 8.30നു പുറപ്പെട്ടു. 26 യാത്രക്കാരാണ്‌ ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. മറ്റു സര്‍വീസുകള്‍ ഇതുവരെ സാധാരണ നിലയിലായിട്ടില്ല.

മണിക്കൂറുകള്‍ വൈകിയാണ്‌ മിക്ക വിമാനങ്ങളുടെയും വരവും പോക്കും. എയര്‍ ഇന്ത്യ എക്സപ്രസിന്‍റെ (ഐഎക്സ്‌ 437) മസ്കറ്റിലേക്കുള്ള സര്‍വീസ്‌ വെളളിയാഴ്ച റദ്ദാക്കി. എയര്‍ ഇന്ത്യ എക്സപ്രസിന്‍റെ തിരുവനന്തപുരം - ദുബായ്‌ സര്‍വീസും റദ്ദാക്കി. ഈ വിമാനം ശനിയാഴ്ച പോകുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. അബുദാബിയില്‍നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്‌ വിമാനം യാത്രക്കാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്‌ തിരുവനന്തപുരം വഴി ദുബായിലേക്കു പോയി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ നാലു വിമാനങ്ങള്‍ വെളളിയാഴ്ച കൊച്ചിയില്‍നിന്നു ഗള്‍ഫിലേക്കു സര്‍വീസ്‌ നടത്തിയെന്ന്‌ സിഇഒ പി. പി. സിങ്ങ്‌ പറഞ്ഞു.

കൊച്ചി - തിരുവനന്തപുരം - അബുദാബി റൂട്ടിലെ രണ്ടു സര്‍വീസുകള്‍ തിരുവനന്തപുരം ഒഴിവാക്കി പറന്നു. പാക്കിസ്ഥാന്‍, ഇറാന്‍ വഴി ഗള്‍ഫിലേക്കു പറക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനും അനുമതി ലഭിച്ചെന്നും സിങ്ങ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+