Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍

ലൊസ്ആഞ്ചല്‍സ്‌: പ്രമുഖ പോപ്പ് ഗായികയും ഹില്‍ട്ടന്‍ ഹോട്ടല്‍ സാമ്രാജ്യത്തിന്റെ അവകാശിയുമായ പാരീസ്‌ ഹില്‍ട്ടനെ(26) ലോസ് ആഞ്ചലസ് കോടതിവീണ്ടും ജയിലിലേയ്ക്കയച്ചു.

മൂന്ന്‌ ദിവസത്തെ ജയില്‍ വാസത്തിന്‌ ശേഷം കോടതിയിലെത്തിച്ച ഹില്‍ട്ടനെ മുന്‍പ്‌ കോടതി വിധിച്ച 45 ദിവസത്തെ തടവു പൂര്‍ത്തിയാക്കാനായി ജയിലിലേക്ക്‌ മടക്കി അയക്കുകയായിരുന്നു.

മദ്യപിച്ചു കാറോടിച്ചതിനു ഡ്രൈവിങ്‌ ലൈസന്‍സ്‌ താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട ശേഷവും രണ്ടു തവണ കാറോടിച്ചതു പൊലീസ്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഹില്‍ട്ടനെ കോടതി ശിക്ഷിച്ചത്‌.

20006 സെപ്റ്റംബര്‍ ഏഴിന്‌ അറസ്റ്റിലായ ഹില്‍ട്ടന്‍ 2007 ജനുവരി മുതല്‍ മൂന്നു വര്‍ഷത്തെ നല്ല നടപ്പിലായിരുന്നു. ഈ കാലത്തു വാഹനമോടിക്കരുതെന്നു കോടതി ഉത്തരവുണ്ടായിരുന്നു. പക്ഷേ, മരവിപ്പിച്ച ലൈസന്‍സില്‍ കാറോടിച്ച അവര്‍ 2007 ജനുവരി 15നും ഫെബ്രുവരി 27നും പിടിക്കപ്പെട്ടു.

പരോള്‍ ലംഘനത്തിനു ലൊസാഞ്ചല്‍സ്‌ സുപ്പീരിയര്‍ മെട്രോപ്പൊലിറ്റന്‍ കോടതിയാണ്‌ കഴിഞ്ഞ മാസം ഹില്‍ട്ടണെ 45 ദിവസം തടവിനു വിധിച്ചത്‌. ലൈസന്‍സ്‌ മരവിപ്പിച്ചത്‌ അറിയില്ലായിരുന്നുവെന്ന വാദം ജഡ്ജി മൈക്ക്‌ സാവര്‍ തള്ളി.

ജൂണ്‍ അഞ്ചിനു ലൊസാഞ്ചല്‍സിലെ ഒരു കൗണ്ടി ജയിലില്‍ സ്വയം ഹാജരാകാന്‍ കോടതി നല്‍കിയ നിര്‍ദേശപ്രകാരം ജയിലിലെത്തിയ ഹിള്‍ട്ടണ്‍ മൂന്നു ദിവസത്തെ തടവിന്‌ ശേഷം കേസ്‌ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ്‌ കോടതിയിലെത്തിയത്‌.

കസ്റ്റഡിയിലേക്ക്‌ മടക്കിയക്കാനുള്ള വിധിയെത്തുടര്‍ന്ന പൊട്ടിക്കരഞ്ഞു കൊണ്ടാണ്‌ ഹില്‍ട്ടണ്‍ കോടതി വിട്ടത്‌. കോടതി വിധികള്‍ ധനികര്‍ക്ക്‌ അനുകൂലമാകുന്നുവെന്ന ചില റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ ഈ കേസ് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+