അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ ആദ്യസംഘം അമ്പൂരിയിലെത്തി.
മെഡിക്കല്‍ ക്യാംപ് തിങ്കളാഴ്‌ച തുടങ്ങും. കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്ക് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ ആന്റണി നിര്‍ദ്ദേശം നല്‍കിയിരുന്നു.
മൂന്നു സേനാ വിഭാഗങ്ങളുടെയും മെഡിക്കല്‍ സര്‍വ്വീസ് വിഭാഗം ഇതനുസരിച്ച് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ഡോക്ടര്‍മാരുടെ സേവനം വിട്ടു കൊടുക്കുക, മരുന്നുകള്‍ ലഭ്യമാക്കുക, പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനം പ്രയോജനപ്പെടുത്തുക, രോഗികളെ കൊണ്ടു പോകുന്നതിന് സഹായിക്കുക എന്നിങ്ങനെ എല്ലാവിധി സഹായവും നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേരളത്തിലെ സേനാവിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിന് പുറമേ ആവശ്യമാണെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള സേനാ വിഭാഗങ്ങളേയും നിയോഗിക്കും. മരുന്നുകളുമായി മുംബൈയില്‍ നിന്നും വരുന്ന പ്രത്യേക സൈനിക വിമാനം ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തെത്തും.












Click it and Unblock the Notifications