Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

ദില്ലി: കേരളത്തില്‍ അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചപ്പനിയ്ക്കും ചിക്കുന്‍ ഗുനിയയ്ക്കും എതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ സൈന്യം ഞായറാഴ്ച രംഗത്തിറങ്ങും.

പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നിര്‍ദേശ പ്രകാരമാണ്‌ ചികിത്സ-രോഗപ്രതിരോധ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങുന്നതിനായി സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗം എത്തുന്നത് .

പുണെയിലെ ആംഡ്‌ ഫോഴ്‌സസ്‌ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്‌ധരുടെ സംഘവും ഉടനടി കേരളത്തിലെത്തും.

കേരളചരിത്രത്തില്‍ ആദ്യമായാണ്‌ പകര്‍ച്ചവ്യാധി നേരിടാന്‍ സൈന്യം രംഗത്തെത്തുന്നത്‌. മെഡിക്കല്‍ വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ക്കെല്ലാം ഏതു സമയത്തും കേരളത്തില്‍ എത്താനായി സജ്ജമാകാന്‍ പ്രതിരോധമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

പകര്‍ച്ചപ്പനി ദുരന്തം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സൈന്യത്തിന്റെ സഹായം സംസ്ഥാനം തേടുകയാണുണ്ടായത്‌. ആരോഗ്യമന്ത്രി പി.കെ ശ്രീമതി ഇതുസംബന്ധിച്ച്‌ ശനിയാഴ്ച രാവിലെ പ്രതിരോധമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

പുണെയിലെ ആംഡ്‌ ഫോഴ്‌സസ്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ (എ.എഫ്‌.എം.സി.) എന്‍ഡമോളജിസ്റ്റ്‌, എപ്പിഡെമോളജിസ്റ്റ്‌, മൈക്രോ ബയോളജിസ്റ്റ്‌, പൊതുജനാരോഗ്യ വിഭാഗത്തിലെ വിദഗ്‌ധര്‍, ലാബ്‌ ടെക്‌നീഷ്യന്മാര്‍ എന്നിവരടങ്ങിയ സംഘം ഞായറാഴ്ച രാവിലെയും വൈകുന്നേരവുമായി കേരളത്തിലെ പനിബാധിതജില്ലകളില്‍ എത്തും.

ഇതിനിടെ ഇടുക്കി ജില്ലയില്‍ 1872പേര്‍ ശനിയാഴ്ച പകര്‍ച്ചപ്പനിക്ക്‌ ചികിത്സതേടിയെത്തി. 31പേര്‍ക്ക്‌ ചിക്കുന്‍ഗുനിയ രോഗം സംശയിക്കുന്നുണ്ട്‌. 2പേര്‍ക്ക്‌ ഇത്‌ സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ 1526പേര്‍ ഈദിവസം ചികിത്സതേടിയെത്തി. 8പേര്‍ക്ക്‌ ചിക്കുന്‍ഗുനിയ സംശയിക്കുന്നു. ഇതുവരെ 12 പേര്‍ക്ക്‌ ഈ രോഗമാണെന്ന്‌ സ്ഥിരീകരിച്ചുകഴിഞ്ഞു.

കോട്ടയം ജില്ലയില്‍ 7418 പേരാണ്‌ ശനിയാഴ്ച ചികിത്സയ്ക്കെത്തിയത്‌. 4 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയയാണെന്ന്‌ സംശയിക്കുന്നു. ഇതുവരെ ജില്ലയില്‍ 8 രോഗികള്‍ക്ക്‌ ചിക്കുന്‍ഗുനിയയാണെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച 610 പേരാണ്‌ പകര്‍ച്ചപ്പനിക്ക്‌ ആസ്പത്രികളിലെത്തിയത്‌. ഇതില്‍ 13 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയ സംശയിക്കുന്നുണ്ട്‌. ഇതുവരെ പകര്‍ച്ചപ്പനിക്ക്‌ ചികിത്സതേടിയെത്തിയവരില്‍ 10 ശതമാനത്തിന്‌ ചിക്കുന്‍ഗുനിയയാണെന്ന്‌ സംശയിക്കുന്നു.

പത്തനംതിട്ട ജില്ലയില്‍ 2901പേര്‍ ചികിത്സയ്ക്കെത്തി. അതില്‍ 117പേര്‍ക്ക്‌ ചിക്കുന്‍ഗുനിയയെന്ന്‌ സംശയിക്കുന്നു. രണ്ടുപേര്‍ക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ട് ശനിയാഴ്ച ഒരാള്‍ ഡെങ്കിപ്പനിമൂലം മരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+