അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
കൊച്ചി: ടീകോം പ്രതിനിധി സംഘം കാക്കനാട്ടെ സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. സ്മാര്‍ട്ട് സിറ്റിക്ക് ആവശ്യമായ വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത വിലയിരുത്താനാണ് സന്ദര്‍ശനം നടത്തിയത്.
സാങ്കേതിക വിദഗ്ദ്ധരുടെ സംഘം രണ്ടു ദിവസം കേരളത്തില്‍ തങ്ങും. സ്‌മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടശേഷം ടീകോം സംഘം ആദ്യമായാണ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്നത്.
പദ്ധതിയുടെ രൂപരേഖ ഉടന്‍ തയ്യാറാക്കുമെന്ന് ടീകോം അധികൃതര്‍ അറിയിച്ചു. പദ്ധതി പ്രദേശത്ത് നാലുവരി പാതയുടെ നിര്‍മ്മാണവും ഉടന്‍ തുടങ്ങും.
246 ഏക്കര്‍ സ്ഥലത്താണ് സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുക. 100 ഏക്കര്‍ ഭൂമി കെഎസ്ഐഡിസിയുടെയും പത്തേക്കര്‍ കിന്‍ഫ്രയുടേതുമാണ്. 123 ഏക്കര്‍ സ്ഥലം ജനങ്ങളില്‍ നിന്നും ഏറ്റെടുക്കുകയായിരുന്നു. 13 ഏക്കര്‍ സ്ഥലം കൂടി ഇനി ഏറ്റെടുക്കാനുണ്ട്.












Click it and Unblock the Notifications