Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

ബീജിങ്: നിയന്ത്രണങ്ങള്‍ കൂടുതലായതു കൊണ്ടാണെന്നു തോന്നുന്നു, അതിനെ കവച്ചുവെയ്ക്കുന്ന തരത്തിലാണ് ചൈനയില്‍ ഇന്‍റര്‍നെറ്റിന്‍റെ ദുരുപയോഗം.

ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളെ മറികടന്ന് ചൈനയില്‍ ഇന്‍റര്‍നെറ്റ് ദുരുപയോഗം വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വേശ്യാവൃത്തിയിലേയ്ക്ക് യുവതികളെ ആകര്‍ഷിക്കുന്ന വെബ് സൈറ്റുകള്‍ ചൈനയിലുണ്ടെന്ന് സര്‍ക്കാര്‍ ‍ അധികൃതര്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്.

വൈവാഹിക ഡേറ്റിങ്ങ്‌ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 12 വെബ് സൈറ്റുകള്‍ ‍ലൈംഗികജോലികള്‍ക്ക്‌ ആളെ തരപ്പെടുത്തികൊടുക്കുന്ന സേവനങ്ങളാണ്‌ നല്‍കുന്നതെന്ന്‌ ചൈനയുടെ ഇന്‍റര്‍നെറ്റ് മേല്‍‍നോട്ട വിഭാഗമായ ബീജിങ്ങ്‌ ഓണ്‍ലൈന്‍ ന്യൂസും ഉയര്‍ന്ന സര്‍ക്കാ‍ര്‍ ഉദ്യോഗസ്ഥരടങ്ങിയ ഇന്‍ഫര്‍മേഷന്‍ പാനലും ചൂണ്ടികാട്ടുന്നു.

ഓരോ സൈറ്റിലും അവര്‍ ലഭ്യമാക്കുന്ന രതി സേവനങ്ങളെ കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ഉണ്ട്‌. ഓരോ സേവനത്തിനും ഈടാക്കുന്ന തുകയും ബന്ധപ്പെടേണ്ട വ്യക്തികള്‍ ആരാണെന്നും വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. കൂട്ടായ്മകള്‍ രൂപീകരിക്കുക എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റുകളില്‍ മാംസവ്യാപാരമാണ്‌ നടക്കുന്നതെന്ന് ഇവ ഉദ്ധരിച്ച് അധികൃതര്‍ സ്ഥിരീകരിക്കുന്നു.

‘ഏകാന്ത ഹൃദയങ്ങള്‍ക്കുള്ള ഡേറ്റിങ്ങ്‌ സൈറ്റ്‌’ എന്ന അവകാശവാദവുമായി പ്രവര്‍ത്തിക്കുന്ന സൈറ്റില്‍ ‘ആനന്ദദായിനിയായ ലൈംഗികതൊഴിലാളി’യാണ്‌ താനെന്ന്‌ ഒരു യുവതി സ്വയം പരിചയപ്പെടുത്തുന്നു.

ചൈനീസ്‌ സദാചാരത്തെയും ജീവിത രീതിയെയും തകര്‍ക്കുന്ന കുത്തഴിഞ്ഞ ലൈംഗിക പ്രഖ്യാപനമാണ്‌ ഈ സൈറ്റുകള്‍ നടത്തുന്നതെന്ന്‌ ബീജിങ്ങ്‌ ഒണ്‍ലൈന്‍ ന്യൂസ്‌ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

ലൈംഗികസേവനങ്ങള്‍ നല്‍കുന്നവര്‍ക്ക്‌ ഒന്നിക്കാനും കച്ചവടം ഉറപ്പിക്കാനുമുള്ള വേദികളായി ഇത്തരം സൈറ്റുകള്‍ മാറിയിരിക്കുന്നു. ചൈനയിലെ ജനപ്രിയമായ സൈറ്റുകളാണ്‌ ഇവയില്‍ മിക്കവയും. ജനപ്രീതിയുടെ പേരില്‍ ലൈംഗിക സദാചാരം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി എടുക്കു‍മെന്ന്‌ ബിജീങ്ങ്‌ ഓണ്‍ലൈന്‍ മേധാവി മിന്‍ ദാഹോങ്ങ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്.

ലൈംഗിക അതിപ്രസരമുള്ള പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ അധികൃതര്‍ സൈറ്റുകള്‍ക്ക്‌ അന്ത്യശാസന നല്‍കി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+