അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
യോര്‍ക്ഷെയര്‍: ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രംഗ് ദേ ബസന്തി 2007 ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡില്‍ നിന്ന് തഴയപ്പെട്ടെങ്കില്ലും 11 ഐഐഎഫ്എ അവാര്‍ഡുകള്‍ രംഗ് ദേ ബസന്തി നേടി. സമകാലിന ഇന്ത്യയിലെ ദേശ സ്‌നേഹത്തിന്‍റെ കഥ പറയുന്ന രംഗ് ദേ ബസന്തിക്ക് ലഭിച്ച മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ഈ11 അവാര്‍ഡുകളില്‍ ഉള്‍പ്പെടും.
രാകേഷ് ഓം പ്രകാശ് സംവിധാനം നിര്‍വഹിച്ച ഈ സിനിമക്ക് സോഹ അലിഖാനിലൂടെ മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡും ലഭിച്ചു. ഹൃത്വിക്ക് റോഷനാണ് മികച്ച നടന്‍ (ചിത്രം: കൃഷ്). റാണി മുഖര്‍ജിയാണ് മികച്ച നടി (ചിത്രം: കഭി അല്‍വിദാ നാ കെഹ്‌നാ).
ലഗേ രഹോ മുന്നാ ഭായിയുടെ സംവിധായകന്‍ രാജ്‌കുമാര്‍ ഹിറാനിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡും, ഈ ചിത്രത്തിലെ അഭിനയത്തിന്അര്‍ഷാദ് വാര്‍ഷിക്ക് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും ലഭിച്ചു.
എട്ടാമത് ഐഐഎഫ് അവാര്‍ഡ് ദാനചടങ്ങില്‍ അഭിഷേക് ബച്ചന്‍, സൈഫ് അലി ഖാന്‍, സല്‍മാന്‍ ഖാന്‍,ഗോവിന്ദ, ശില്‍പ്പ ഷെട്ടി എന്നിവരുടെ പ്രകടനങ്ങളുണ്ടായിരുന്നു. ഐഐഎഫ്‌എ ബ്രാന്‍ഡ് അംബാസഡര്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യറായ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു
വിസ്‌ക്രാഫ്‌റ്റ് എന്‍റര്‍ടെയ്മെന്‍റാണ് ഐഐഎഎഫ്‌എ അവാര്‍ഡിന് രൂപം നല്‍കിയത്. സൂര്യന്‍റെ ചിഹ്‌നം ആലേഖനം ചെയ്‌ത 18 ഇഞ്ചുള്ള ട്രോഫിയാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുന്നത്.












Click it and Unblock the Notifications