അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
ലണ്ടന്‍: പ്രശസ്‌ത ചിത്രകാരന്‍ എം.എഫ് ഹുസൈനും ബോളിവുഡ് താരം ഷാരൂഖ് ഖാനും ചേര്‍ന്നു വരച്ച ചിത്രം 1,60,000 പൗണ്ട്(1.30 കോടി) ലേലത്തില്‍ പോയി.
ലണ്ടനിലെ ബോണാംസ് ആര്‍ട്ട് ഷോറൂമില്‍ ശനിയാഴ്ച നടന്ന ലേലത്തിലാണ് ഇത്രയും തുകയ്‌ക്ക് ചിത്രം വിറ്റത്. അറുപതുകളില്‍ ജനപ്രീതി നേടിയ ഹിന്ദി ചിത്രമായ മുഗള്‍-ഇ-അസമിലെ പ്രണയരംഗം ചിത്രീകരിച്ച പെയിന്റിംഗ് ഹുസൈനാണ് ചെയ്‌തതെങ്കിലും അവസാന മിനുക്കുപണികള്‍ക്കായി ഷാരൂഖിനെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
ലേലത്തിനെത്തിയവരുടെ മുന്നില്‍വെച്ച് തത്സമയമായരുന്നു അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയത്. സിത്താര്‍ മീട്ടുന്ന സംഗീത വിദഗ്‌ധനുസമീപം വിശ്രമിക്കുന്ന അനാര്‍ക്കലിയും കാമുകനുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഇതില്‍ സിത്താറിന്റെ രചനയാണ് ഹുസൈനും ഖാനും ചേര്‍ന്ന് അവസാനം പൂര്‍ത്തിയാക്കിയത്.
രചനയില്‍ ഷാരൂഖിന്റെ പങ്കിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ ഷാരൂഖിനെ കൂടെക്കിട്ടിയത് ഭാഗ്യമാണെന്നാണ് ഹുസൈന്‍ പ്രതികരിച്ചത്. "ഞാനൊരു ചിത്രകാരനല്ല. എങ്കിലും പക്ഷേ ഈ ചിത്രത്തിന്റെ പൂര്‍ത്തികരണത്തില്‍ പങ്കുകൊണ്ടത് ഞാന്‍ തീര്‍ച്ചയായും ആസ്വദിച്ചു"- ഹുസൈനൊപ്പമുള്ള ചിത്രരചാനുഭവത്തെപ്പറ്റി ബോളിവുഡ് താരത്തിന്റെ പ്രതികരണമിങ്ങനെയായിരുന്നു.












Click it and Unblock the Notifications